image

20 Feb 2025 6:59 AM GMT

Automobile

ടെസ്ലയുടെ ഇന്ത്യാപ്രവേശം; മസ്‌കിന്റെ നീക്കത്തിനെതിരെ ട്രംപ്

MyFin Desk

teslas entry into india, trump opposes musks move
X

Summary

  • ഏപ്രിലില്‍ ടെസ്ല ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കാനിരിക്കെയാണ് ട്രംപിന്റെ പരാമര്‍ശം
  • പ്ലാന്റ് സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്രയില്‍ കമ്പനി സ്ഥലം അന്വേഷിക്കുകയുമാണ്


എലോണ്‍ മസ്‌കിന്റെ ടെസ്ല ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിച്ചാല്‍ അത് യുഎസിനോട് ചെയ്യുന്ന അനീതിയായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ താരിഫ് ഒഴിവാക്കുന്നതിനായി ഇവിടെ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കവുമായി ടെസ്ല മുന്നോട്ടുപോകുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.

് ദിവസങ്ങള്‍ക്ക് മുമ്പ്, ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റും കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റും ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ റോളുകള്‍ക്കായി റിക്രൂട്ട്മെന്റ് ആരംഭിച്ചിരുന്നു. കമ്പനിയുടെ രാജ്യത്തിലേക്കുള്ള പ്രവേശനത്തിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കമ്പനിയുടെ വെബ്സൈറ്റിലെ തൊഴില്‍ പോസ്റ്റിംഗുകള്‍ അനുസരിച്ച്, പോസ്റ്റുകള്‍ 'മുംബൈ സബര്‍ബന്‍' ഏരിയയ്ക്കുള്ളതാണ്.

നിലവിലെ പദ്ധതിയനുസരിച്ച് ഏപ്രില്‍ മാസത്തില്‍ ടെസ്ല ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കും. മുംബൈയിലും ഡെല്‍ഹിയിലും ഇതിനുള്ള സ്ഥലം കമ്പനി കണ്ടെത്തിക്കഴിഞ്ഞു.

ഫെബ്രുവരി 13 ന്, വൈറ്റ് ഹൗസില്‍ ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ്, യുഎസ് പ്രസിഡന്റ് പരസ്പര താരിഫുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നും അദ്ദേഹം പിന്നീട് അറിയിച്ചു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഈടാക്കുന്നത് ഇന്ത്യയാണെന്നാണ് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. മസ്‌കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുന്നത് അസാധ്യമാണെന്നും ട്രംപ് പറഞ്ഞു. ഗവണ്‍മെന്റ് കാര്യക്ഷമത വകുപ്പിന്റെ മേധാവിയായ മസ്‌കും അഭിമുഖത്തിനിടെ സന്നിഹിതനായിരുന്നു.