image

1 July 2024 6:28 AM GMT

Automobile

ഏക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ടൊയോട്ട

MyFin Desk

toyota was led by the suv and mpv segments
X

Summary

  • ടൊയോട്ടയുടെ ആഭ്യന്തര മൊത്ത വില്‍പ്പന 25,752 യൂണിറ്റുകള്‍
  • അതേസമയം എംജി മോട്ടോര്‍ ഇന്ത്യക്ക് വില്‍പ്പനയില്‍ 9 ശതമാനം ഇടിവ്


എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ജൂണ്‍മാസത്തിലെ വില്‍പ്പന 27,474 യൂണിറ്റാണെന്ന് കമ്പനി റിപ്പോര്‍ട്ടുചെയ്തു. 2023 ജൂണിലെ 19,608 യൂണിറ്റുകളെ അപേക്ഷിച്ച് ഡീലര്‍മാര്‍ക്കുള്ള കമ്പനിയുടെ മൊത്തം ഡെസ്പാച്ചുകള്‍ കഴിഞ്ഞ മാസം 40 ശതമാനമാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം കമ്പനിയുടെ ആഭ്യന്തര മൊത്ത വില്‍പ്പന 25,752 യൂണിറ്റായിരുന്നു, കയറ്റുമതി 1,722 യൂണിറ്റായിരുന്നു.

'ഞങ്ങളുടെ എസ്യുവി, എംപിവി സെഗ്മെന്റുകളിലെ വില്‍പ്പനയില്‍ കുതിച്ചുചാട്ടം തുടരുന്നു,' ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് പ്രസിഡന്റ്, ശബരി മനോഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാന നഗരങ്ങളിലെ ശക്തമായ സാന്നിധ്യത്തിനപ്പുറം, വാഹന നിര്‍മ്മാതാക്കള്‍ തന്ത്രപരമായി ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉപഭോക്തൃ അടിത്തറ വിശാലമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എംജി മോട്ടോര്‍ ഇന്ത്യ ജൂണിലെ റീട്ടെയില്‍ വില്‍പ്പനയില്‍ 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. വില്‍പ്പന 4,644 യൂണിറ്റുകളായി. കമ്പനി 2023 ജൂണില്‍ 5,125 യൂണിറ്റുകള്‍ ചില്ലറ വില്‍പ്പനയാണ് നടത്തിയിരുന്നത്.

കമ്പനിയുടെ മുന്‍നിര എസ്യുവി ഇസഡ് ഇവി ജൂണില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചതായി കമ്പനി അറിയിച്ചു.