image

5 Jan 2024 11:10 AM GMT

Automobile

പഞ്ച് ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് ആരംഭിച്ച് ടാറ്റ

MyFin Desk

tata has started bookings for the punch electric car
X

Summary

  • അഞ്ച് വ്യത്യസ്ത വേരിയന്റുകളുള്ള വൈവിധ്യമാര്‍ന്ന ശ്രേണിയാണ് പഞ്ച് ഇവി അവതരിപ്പിക്കുന്നത്
  • 10 മുതല്‍ 13 ലക്ഷം വരെയുള്ള വിലകളിലായിരിക്കും ലഭിക്കുക
  • 21000 രൂപ അടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കി


ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇലക്ട്രിക് കാറിനെ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ബുക്കിംഗും ആരംഭിച്ചു. 21000 രൂപ അടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോംപാക്റ്റ് എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പാണ് പഞ്ച് ഇവി.

സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേരിയന്റുകളുള്ള വൈവിധ്യമാര്‍ന്ന ശ്രേണിയാണ് പഞ്ച് ഇവി അവതരിപ്പിക്കുന്നത്.

10 മുതല്‍ 13 ലക്ഷം വരെയുള്ള വിലകളിലായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. വില ഔദ്യോഗികമായി ഈ മാസം അവസാനത്തോടെ കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് എയര്‍ബാഗുകള്‍, ABS, ESC, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ISOFIX മൗണ്ടുകള്‍, ഒരു SOS ഫംഗ്ഷന്‍ എന്നിവ പഞ്ച് EV-യുടെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നവയാണ്.

നിരവധി ഫീച്ചറുകള്‍ ഉള്ളതാണ് പഞ്ച് ഇലക്ട്രിക് കാര്‍. ലെയേര്‍ഡ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചറുകളില്‍ ചിലതാണ്.

പഞ്ചിന്റെ മുന്തിയ വേരിയന്റില്‍ 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയുണ്ട്.

18 മാസത്തിനുള്ളില്‍ 5 ഇവികള്‍ പുറത്തിറക്കുമെന്ന് ടാറ്റ

പുതിയ അഡ്വാന്‍സ്ഡ് പ്യുവര്‍ ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ചറായ activ.ev യില്‍ നിര്‍മിക്കുന്ന അഞ്ച് ഇലക്ട്രിക് വെഹിക്കിളുകള്‍ (ഇവി) 18 മാസത്തിനുള്ളില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി പുറത്തിറക്കും.

കോംപാക്റ്റ് എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പാണ് പഞ്ച് ഇവി.

activ.ev ആര്‍ക്കിടെക്ചര്‍ എന്നത് കാര്യക്ഷമത, മെച്ചപ്പെട്ട ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നവയാണ്. ഇതിനു പുറമെ മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യും.