22 May 2024 12:03 PM GMT
Summary
- 2.50-4 ലക്ഷം രൂപയായിരിക്കും പുതിയ നാനോയുടെ എക്‌സ് ഷോറൂം വില
- 10,000 രൂപ അടച്ചാല്‍ കാര്‍ വീട്ടിലെത്തിക്കാനുള്ള ഓപ്ഷനും ടാറ്റ ഒരുക്കിയേക്കും.
- സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളായിരിക്കും പുതിയ നാനോ
ടാറ്റ നാനോ തിരിച്ചുവരുന്നു. ഇപ്രാവിശ്യം പക്ഷേ കുഞ്ഞന്‍ കാറായിട്ടല്ല. പകരം എസ്‌യുവി രൂപത്തിലായിരിക്കും തിരിച്ചുവരികയെന്നാണ് റിപ്പോര്‍ട്ട്.
സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളായിരിക്കും പുതിയ നാനോയെന്നും റിപ്പോര്‍ട്ടുണ്ട്. കാറിന്റെ പ്രത്യേകതയിലൊന്ന് മൈലേജ് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. സിഎന്‍ജി മോഡലിന് 50 കിലോമീറ്ററും, പെട്രോള്‍ മോഡലിന് 40 കിലോമീറ്ററുമായിരിക്കും മൈലേജ്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ പുതിയ നാനോയിലുണ്ടാകും.
2.50-4 ലക്ഷം രൂപയായിരിക്കും പുതിയ നാനോയുടെ എക്‌സ് ഷോറൂം വില. 10,000 രൂപ അടച്ചാല്‍ കാര്‍ വീട്ടിലെത്തിക്കാനുള്ള ഓപ്ഷനും ടാറ്റ ഒരുക്കിയേക്കും.
അതേസമയം പുതിയ നാനോയുടെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.