1 April 2024 11:17 AM GMT
Summary
- എസ്യുവി വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച
- പെട്രോള്‍, ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന ഉയര്‍ന്നു
- ഇലക്ട്രിക് വാഹനങ്ങളും വില്‍പ്പനയില്‍ അതിവേഗത കൈവരിച്ചു
ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്ത വ്യാപാരത്തില്‍ രണ്ട് ശതമാനം വര്‍ധന. ഇതോടെ മാര്‍ച്ചിലെ വില്‍പ്പന 90,822 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 89,351 യൂണിറ്റുകളുടെ ആഭ്യന്തര മൊത്ത വില്‍പ്പനയാണ് നടന്നത്. ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ചില്‍ 50,297 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 44,225 യൂണിറ്റുകളെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇത്തവണ മാര്‍ച്ചില്‍ 40,712 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ മൊത്തം വാണിജ്യ വാഹനങ്ങള്‍ വിതരണം ചെയ്തത്. 2023 മാര്‍ച്ചിലെ 45,307 യൂണിറ്റില്‍ നിന്ന് 10 ശതമാനം കുറവാണിത്. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ആഭ്യന്തര വിപണിയിലെ മൊത്ത വില്‍പ്പന 2022-23 ലെ 9,31,957 യൂണിറ്റില്‍ നിന്ന് രണ്ട് ശതമാനം ഉയര്‍ന്ന് 9,49,015 യൂണിറ്റായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രാ വാഹന മൊത്ത വില്‍പ്പന 5,73,495 യൂണിറ്റായിരുന്നു, 2022-23 സാമ്പത്തിക വര്‍ഷത്തിലെ 5,41,087 യൂണിറ്റില്‍ നിന്ന് 6 ശതമാനം വര്‍ധിച്ചു. ആഭ്യന്തര വിപണിയില്‍ വാണിജ്യ വാഹനങ്ങള്‍ വിതരണം ചെയ്യുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,93,317 യൂണിറ്റുകളില്‍ നിന്ന് 4 ശതമാനം ഇടിഞ്ഞ് 3,78,060 യൂണിറ്റുകളായി.
2024 സാമ്പത്തിക വര്‍ഷത്തില്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ പാസഞ്ചര്‍ വാഹനങ്ങള്‍, 5,73,495 യൂണിറ്റുകളുടെ മൊത്ത വില്‍പ്പനയുമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി.