image

1 Dec 2024 10:10 AM GMT

Automobile

ടാറ്റാ മോട്ടോഴ്‌സിന്റെ മൊത്തവില്‍പ്പനയില്‍ നേരിയ വര്‍ധന

MyFin Desk

tata motors wholesale sales increase slightly
X

Summary

  • നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്
  • മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പന 2 ശതമാനം വര്‍ധിച്ചു
  • വാണിജ്യ വാഹനങ്ങളുടെ മൊത്തവില്‍പ്പനയില്‍ ഇടിവ്


ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് മൊത്തത്തിലുള്ള വില്‍പ്പനയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വില്‍പ്പന 74,172 യൂണിറ്റുകളായിരുന്നു.

മൊത്ത ആഭ്യന്തര വില്‍പ്പന 2023 നവംബറിലെ 72,647 യൂണിറ്റില്‍ നിന്ന് 1 ശതമാനം ഉയര്‍ന്ന് 73,246 യൂണിറ്റിലെത്തി.

ഇവികള്‍ ഉള്‍പ്പെടെയുള്ള മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന 46,143 യൂണിറ്റുകളില്‍ നിന്ന് 2 ശതമാനം വര്‍ധിച്ച് 47,117 യൂണിറ്റായി.

അതുപോലെ, ഇവികള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പിവി വില്‍പ്പന 2023 നവംബറിലെ 46,068 യൂണിറ്റില്‍ നിന്ന് 2 ശതമാനം ഉയര്‍ന്ന് 47,063 യൂണിറ്റിലെത്തുകയും ചെയ്തു.

വാണിജ്യ വാഹന മൊത്തവില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 28,029 യൂണിറ്റുകളില്‍ നിന്ന് ഒരു ശതമാനം ഇടിഞ്ഞ് 27,636 യൂണിറ്റിലെത്തി.