1 Nov 2024 2:13 PM IST
Tata Motors Sales Dip Slightly
Summary
- ഇവി ഉള്‍പ്പെടെ പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പന കുറഞ്ഞു
- ആഭ്യന്തര പിവി വില്‍പ്പനയും ഇടിഞ്ഞു
ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ ആഭ്യന്തര, അന്തര്‍ദേശീയ വില്‍പ്പനയില്‍ നേരിയ ഇടിവ്. ഒക്ടോബറില്‍ വിറ്റഴിച്ചത് 82,682 യൂണിറ്റ്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 82,954 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.
അതേസമയം മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 80,839 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 80,825 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഒരു വര്‍ഷം മുമ്പ് 48,637 യൂണിറ്റുകളില്‍ നിന്ന് 48,423 യൂണിറ്റായി കുറഞ്ഞു.
അതുപോലെ, ആഭ്യന്തര പിവി വില്‍പ്പന മുന്‍ വര്‍ഷം 48,337 യൂണിറ്റില്‍ നിന്ന് 48,131 യൂണിറ്റായി കുറഞ്ഞതായി കമ്പനി അറിയിച്ചു.
2023 ഒക്ടോബറിലെ 34,317 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസത്തെ മൊത്തം വാണിജ്യ വാഹന വില്‍പ്പന 34,259 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.