image

1 Sep 2024 11:05 AM GMT

Automobile

ടാറ്റാ മോട്ടാഴ്‌സിന്റെ വില്‍പ്പനയില്‍ ഇടിവ്; കിയയും ടിവിഎസും മുന്നേറി

MyFin Desk

market competition hits tata motors, kia sales up 17 percent
X

Tata Motors Sales Decline 8% in August

Summary

  • ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയില്‍ 8 ശതമാനം ഇടിവ്
  • മൊത്തവ്യാപാരം 17 ശതമാനം വര്‍ധിച്ചതായി കിയ
  • ആഭ്യന്തര വിപണിയിലെ ഇരുചക്രവാഹന വില്‍പ്പന 13 ശതമാനം വര്‍ധിച്ചു


ടാറ്റ മോട്ടോഴ്‌സ് മൊത്ത വില്‍പ്പനയില്‍ 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 78,010 യൂണിറ്റുകളെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 71,693 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 70,006 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം ഇതേ കാലയളവില്‍ ഇത് 76,261 യൂണിറ്റായിരുന്നു. വില്‍പ്പനയില്‍ എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന ഓഗസ്റ്റില്‍ 44,142 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇത് 45,513 യൂണിറ്റായിരുന്നു

ആഭ്യന്തര വിപണിയിലെ മൊത്തം വാണിജ്യ വാഹന വില്‍പ്പന 2023 ഓഗസ്റ്റിലെ 30,748 യൂണിറ്റില്‍ നിന്ന് 3 ശതമാനം കുറഞ്ഞ് 25,864 യൂണിറ്റാകുകയും ചെയ്തു.

അതേസമയം ഓഗസ്റ്റില്‍ മൊത്തവ്യാപാരം 17 ശതമാനം വര്‍ധിച്ച് 22,523 യൂണിറ്റിലെത്തിയതായി കിയ ഇന്ത്യ അറിയിച്ചു. വാഹന നിര്‍മ്മാതാവ് 2023 ഓഗസ്റ്റില്‍ 19,219 യൂണിറ്റുകളാണ് ഡീലര്‍മാര്‍ക്ക് അയച്ചിരുന്നത്.

വാഹനങ്ങളെ ഏറ്റവും ആകര്‍ഷകവും പണത്തിന് മൂല്യമുള്ളതുമാക്കി മാറ്റുന്നുവെന്ന് കിയ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് നാഷണല്‍ ഹെഡുമായ ഹര്‍ദീപ് സിംഗ് ബ്രാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സോനെറ്റിന്റെ 10,073 യൂണിറ്റുകള്‍ വിറ്റതായി കിയ പറഞ്ഞു; സെല്‍റ്റോസിന്റെ 6,536 യൂണിറ്റുകളും കഴിഞ്ഞ മാസം വിറ്റഴിച്ചു. 5,881 യൂണിറ്റ് കാരെന്‍സും 33 യൂണിറ്റ് ഇവി 6 ഇലക്ടിക് കാറും വിറ്റഴിച്ചു.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വില്‍പ്പന 13 ശതമാനം വര്‍ധിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ മൊത്തം വില്‍പ്പന 13 ശതമാനം വര്‍ധിച്ച് 3,91,588 യൂണിറ്റിലെത്തി.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 3,45,848 യൂണിറ്റുകള്‍ ഡീലര്‍മാര്‍ക്ക് അയച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

2023 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 3,32,110 യൂണിറ്റുകളില്‍ നിന്ന് 14 ശതമാനം വളര്‍ച്ചയോടെ കഴിഞ്ഞ മാസത്തെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 3,78,841 യൂണിറ്റായി.

ആഭ്യന്തര വിപണിയിലെ ഇരുചക്രവാഹന വില്‍പ്പന 2023 ഓഗസ്റ്റിലെ 2,56,619 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 13 ശതമാനം വര്‍ധിച്ച് 2,89,073 യൂണിറ്റായി.

മൊത്തം കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.