image

7 Nov 2024 11:11 AM GMT

Automobile

സ്കോഡ കൈലാക്ക് എസ്‌യുവി ഇന്ത്യയിൽ ലോഞ്ച്‌ചെയ്തു

MyFin Desk

Skoda Kylaq SUV, launched in India
X

സ്കോഡ കൈലാക്ക് എസ്‌യുവി ഇന്ത്യയിൽ ലോഞ്ച്‌ചെയ്തു

Summary

  • ചെക്ക് വാഹന നിർമ്മാതാക്കളുടെ "മെയ്ഡ് ഇൻ ഇന്ത്യ എന്ന സമീപനത്തെ കൈലാക്ക് മാറ്റുരയ്‌ക്കുന്നു
  • സാങ്കേതികവിദ്യയാണ് കൈലാക്കിന്റെ പ്രധാന സവിശേഷത
  • കൈലാക്കിന് നാല് മീറ്ററിൽ താഴെ ( 3,995 mm) നീളമാണുള്ളത്


സ്കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ച പുതിയ എസ്‌യുവിയാണ് കൈലാക്ക്. 7.89 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ എത്തുന്ന ഈ വാഹനം വിശാലമായ ഇന്റീരിയറുകൾ, അത്യാധുനിക സാങ്കേതികവിദ്യ, 25 സുരക്ഷാ ഫീച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡിസംബർ 2 മുതൽ ബുക്കിംഗ് ആരംഭിക്കുന്ന കൈലാക്കിന്റെ ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കും.

7.89 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകർഷകമായ പ്രാരംഭ വിലയിൽ പുറത്തിറക്കിയ കൈലാക്കിന് നാല് മീറ്ററിൽ താഴെ ( 3,995 mm) നീളമാണുള്ളത്. സ്കോഡ കുഷാക്കിൻ്റെയും സ്ലാവിയയുടെയും അതേ വൈവിധ്യമാർന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി, ചെക്ക് വാഹന നിർമ്മാതാക്കളുടെ "മെയ്ഡ് ഇൻ ഇന്ത്യ എന്ന സമീപനത്തെ കൈലാക്ക് മാറ്റുരയ്‌ക്കുന്നു.

ഡിസംബർ 2 മുതൽ ബുക്കിംഗ്

ഡിസംബർ 2 മുതൽ ബുക്കിംഗ് ആരംഭിക്കുന്ന ഈ എസ്‌യുവിയുടെ പൂർണ വിലവിവരങ്ങൾ 2025 ജനുവരി 17 ന് നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വെളിപ്പെടുത്തും.

വിശാലവും സുഖകരവുമായ അനുഭവം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് കൈലാക്കിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. മുൻവശത്ത് വായു സഞ്ചാര സംവിധാനമുള്ള ആറ് ദിശകളിലേക്ക് ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റുകൾ ഉൾപ്പെടുന്നു. വ്യത്യസ്ത വേരിയന്റുകളെ ആശ്രയിച്ച് വാങ്ങുന്നവർക്ക് ഒറ്റ നിറമോ ഇരട്ട നിറമോ ഉള്ള ക്യാബിൻ തീമുകൾ തിരഞ്ഞെടുക്കാം. ഉയർന്ന ട്രിമ്മുകളിൽ ഇലക്ട്രിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, ലെതറെറ്റ് സീറ്റിംഗ് തുടങ്ങിയ പ്രീമിയം ആഡ്-ഓണുകളും ലഭ്യമാണ്. 446 ലിറ്റർ ബൂട്ട് സ്പേസ് ഉള്ള കൈലാക്കിന്റെ പിൻസീറ്റുകൾ മടക്കി വെക്കുന്നതോടെ ഇത് 1265 ലിറ്ററായി വിപുലീകരിക്കാനാകും.

സാങ്കേതികവിദ്യയാണ് കൈലാക്കിന്റെ പ്രധാന സവിശേഷത

ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് ടച്ച്സ്ക്രീൻ, ഡ്രൈവർക്ക് വേഗത, ടയർ പ്രഷർ, ക്രൂസ് കൺട്രോൾ വിശദാംശങ്ങൾ തുടങ്ങിയ അവശ്യ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എട്ട് ഇഞ്ച് ഡിജിറ്റൽ കോക്ക്പിറ്റ് എന്നിവ ഉൾപ്പെടുന്ന ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് ഹൈലൈറ്റ്.

സുരക്ഷാ ഫീച്ചറുകളിലും ഒട്ടും വിട്ടു വീഴ്ച വരുത്തിയിട്ടില്ല. എല്ലാ വേരിയന്റുകളിലും 25 ആക്ടീവ് പാസീവ് സുരക്ഷാ ഫീച്ചറുകൾ ഈ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ഇബിഡിയോടുകൂടിയ ആന്റി-ലോക്ക് ബ്രേക്ക്, മൾട്ടി-കോളിഷൻ ബ്രേക്കിംഗ്, റോൾ ഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് എന്നിവ ഉൾപ്പെടുന്നു.