13 Dec 2023 11:58 AM GMT
Automobile
എന്‍ഫീല്‍ഡ് യുഎസ് ബ്രാന്‍ഡുമായി സഹകരിച്ച് ഹെല്‍മറ്റും ജാക്കറ്റും പുറത്തിറക്കുന്നു
MyFin Desk
Summary
- എയര്‍ ഫ്‌ളൈറ്റ്, ഡൊമെയ്ന്‍ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഹെല്‍മറ്റ് പുറത്തിറക്കുക
- ഹെല്‍മറ്റ് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും
- ഗോസ്റ്റ് എന്നാണ് റൈഡിംഗ് ജാക്കറ്റിന്റെ പേര്
പ്രമുഖ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കന്‍ ബ്രാന്‍ഡായ ഐക്കണുമായി സഹകരിച്ച് ഹെല്‍മറ്റും, ജാക്കറ്റും ഉള്‍പ്പെടെയുള്ള റൈഡിംഗ് ഗിയര്‍ പുറത്തിറക്കുന്നു.
എയര്‍ ഫ്‌ളൈറ്റ്, ഡൊമെയ്ന്‍ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഹെല്‍മറ്റ് പുറത്തിറക്കുക. കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. ഗോസ്റ്റ് എന്നാണ് റൈഡിംഗ് ജാക്കറ്റിന്റെ പേര്.
നിലവില്‍ എന്‍ഫീല്‍ഡ് സ്വന്തം നിലയില്‍ ഹെല്‍മറ്റും, ജാക്കറ്റും, റൈഡിംഗ് ഡെനിംസും, ബൂട്ട്‌സും, ഗ്ലൗസുകളും വിപണിയിലിറക്കുന്നുണ്ട്.
റൈഡിംഗ് ഗിയര്‍ പുറത്തിറക്കുന്നതിലൂടെ റോയല്‍ എന്‍ഫീല്‍ഡും യുഎസ് ബ്രാന്‍ഡായ ഐക്കണും ലക്ഷ്യമിടുന്നത് ആഗോള വിപണിയാണ്. തുടക്കത്തില്‍ അമേരിക്കയും, യൂറോപ്പുമാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഇന്ത്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണു സൂചന.