19 Jan 2024 10:56 AM GMT
Summary
- റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറാണ് സ്‌പെക്ടര്‍
- 21 ഇഞ്ച് അലോയ് വീലുകളും 102 kwh ബാറ്ററി പായ്ക്കും ഉള്ളതാണ് സ്‌പെക്ടര്‍
- 7.50 കോടി രൂപയാണ് (എക്‌സ് ഷോറൂം) ഇന്ത്യയിലെ വില
ജനുവരി 19-നാണ് സ്‌പെക്ടര്‍ എന്ന ഇലക്ട്രിക് വാഹനം ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
7.50 കോടി രൂപയാണ് (എക്‌സ് ഷോറൂം) ഇന്ത്യയിലെ വില.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ലോകമെമ്പാടുമുള്ള കാര്‍ നിര്‍മാതാക്കള്‍. ഇതിന്റെ ചുവടുപിടിച്ചാണ് റോള്‍സ് റോയ്‌സും ഇലക്ട്രിക് സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറാണ് സ്‌പെക്ടര്‍.
21 ഇഞ്ച് അലോയ് വീലുകളും 102 kwh ബാറ്ററി പായ്ക്കും ഉള്ളതാണ് സ്‌പെക്ടര്‍.
2,080 മില്ലീമീറ്റര്‍ വീതി, 5,453 മില്ലീമീറ്റര്‍ നീളം, 1,559 മില്ലീമീറ്റര്‍ ഉയരം എന്നിവയാണ് സ്‌പെക്ടറിനുള്ളത്. കാറിന്റെ ഭാരം 2,975 കിലോഗ്രാമാണ്.