image

16 July 2024 2:46 AM GMT

Automobile

റോബോ ടാക്‌സി വൈകും; മസ്‌കിന്റെ സ്ഥിരീകരണം

MyFin Desk

teslas shares fall after robotaxi event
X

Summary

  • റോബോ ടാക്‌സി; വാഹനത്തിന്റെ മുന്‍വശത്ത് ഡിസൈന്‍ മാറ്റം
  • വാഹനം വൈകുമെന്ന വാര്‍ത്തയില്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞു


ടെസ്ലയുടെ റോബോടാക്സി അവതരിപ്പിക്കുന്നതിനുള്ള തീയതി ഇവന്റ് ഷെഡ്യൂള്‍ ചെയ്ത ഓഗസ്റ്റ് 8 ന് അപ്പുറം വൈകുമെന്ന റിപ്പോര്‍ട്ട് കമ്പനി സിഇഒ എലോണ്‍

മസ്‌ക് സ്ഥിരീകരിച്ചു.

ഇവന്റിന് മസ്‌ക് പുതിയ തീയതി നല്‍കിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ സൈറ്റായ എക്സില്‍ ഒരു പോസ്റ്റിംഗില്‍, വാഹനത്തിന്റെ മുന്‍വശത്ത് ഡിസൈന്‍ മാറ്റം അഭ്യര്‍ത്ഥിച്ചതായി അദ്ദേഹം കുറിച്ചു. മസ്‌ക് ആവശ്യപ്പെട്ട മാറ്റങ്ങള്‍ കാരണം റോബോടാക്‌സി ഇവന്റ് ഒക്ടോബര്‍ വരെ വൈകുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ടെസ്ലയുടെ ഓഹരികള്‍ 8 ശതമാനം ഇടിഞ്ഞു. എന്നാല്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞുള്ള വ്യാപാരത്തില്‍ അവര്‍ ഏകദേശം 3 ശതമാനം ഉയര്‍ന്നു.

ടെസ്ലയുടെ ഓഹരികള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ 40 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എന്നാല്‍ ഏപ്രിലില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം 80 ശതമാനത്തിലധികം ഉയര്‍ന്നു.

ടെസ്ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റം കമ്പനിക്കും ടെസ്ല ഉടമകള്‍ക്കും വരുമാനം ഉണ്ടാക്കാന്‍ ഒരു കൂട്ടം റോബോടാക്സികളെ അനുവദിക്കുമെന്ന് വര്‍ഷങ്ങളായി മസ്‌ക് പറയുന്നതാണ്. എന്നാല്‍ അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

2015 അവസാനത്തോടെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് ഹാര്‍ഡ്വെയര്‍ വില്‍പ്പനയ്ക്കെത്തിയതു മുതല്‍ ടെസ്ലയുടെ വളര്‍ച്ചാ ഉത്തേജകമായി സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളെ മസ്‌ക് ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിന് ഉടമകള്‍ ഈ സിസ്റ്റം പൊതു റോഡുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ അന്വേഷണ രേഖകളില്‍, യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ 75 അപകടങ്ങളും ഒരു മരണവും പൂര്‍ണ്ണ സെല്‍ഫ് ഡ്രൈവിംഗില്‍ കണ്ടെത്തിയതായി പറഞ്ഞു. സിസ്റ്റത്തിന് പിഴവുണ്ടായോ എന്ന് വ്യക്തമല്ല.