4 Nov 2024 9:58 AM GMT
Summary
- സീസണില്‍ കമ്പനി വിറ്റഴിച്ചത് 16 ലക്ഷം യൂണിറ്റുകള്‍
- ഉത്സവ കാലയളവില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പന
ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഈ വര്‍ഷത്തെ ഉല്‍സവ കാലയളവിലെ വില്‍പ്പനയില്‍ 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 15.98 ലക്ഷം യൂണിറ്റായി.
നവരാത്രി മുതല്‍ 32 ദിവസത്തെ ഉത്സവ കാലയളവില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പന കൈവരിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
'തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഞങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ഉത്സവ റീട്ടെയില്‍ വില്‍പ്പന ഞങ്ങള്‍ കൈവരിച്ചു.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നല്ല വില്‍പ്പനയില്‍ മികവ് പുലര്‍ത്തുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്തു. ഉത്സവ സീസണിന്റെ അവസാന പകുതിയില്‍ ഗ്രാമീണ വില്‍പ്പന നഗര വിഭാഗത്തിനൊപ്പം എത്തിയതായും ഹീറോ മോട്ടോകോര്‍പ്പ് സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.
പൊതുവെയുള്ള വിലയിരുത്തലില്‍, 'വളര്‍ച്ച തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ശേഷിക്കുന്ന വര്‍ഷത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു,'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.