9 May 2024 11:05 AM GMT
Summary
- ഓട്ടോറിക്ഷ റൈഡ് ഓഫര്‍ ചെയ്യുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്
- പേടിഎം ആപ്പിന്റെ സഹായത്തോടെ ഓട്ടോറിക്ഷ ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യമാണ് അവതരിപ്പിക്കുന്നത്
- ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ബെംഗളുരു, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലായിരിക്കും സേവനം
ധനകാര്യ സേവനദാതാവായ പേടിഎം ഊബര്‍, ഒല മാതൃകയില്‍ ടാക്‌സി സേവനം ആരംഭിക്കുന്നു.
പേടിഎം ആപ്പിന്റെ സഹായത്തോടെ ഓട്ടോറിക്ഷ ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യമാണ് അവതരിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ബെംഗളുരു, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലായിരിക്കും ഒഎന്‍ഡിസി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്) വഴി ഓട്ടോറിക്ഷ റൈഡുകള്‍ പേടിഎം ഓഫര്‍ ചെയ്യുക.
ഓട്ടോറിക്ഷ റൈഡ് ഓഫര്‍ ചെയ്യുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.