12 Jan 2024 10:10 AM GMT
Summary
ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം കഴിഞ്ഞ മാസം നാല് ശതമാനം വര്‍ധിച്ച് 2,86,390 യൂണിറ്റിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അറിയിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ഡിസംബറില്‍ 2,75,352 പാസഞ്ചര്‍ വാഹനങ്ങളാണ് ഡീലര്‍മാര്‍ക്ക് കൈമാറിയത്.
2022 ഡിസംബറില്‍ 10,45,052 വാഹനങ്ങളാണ് വിറ്റത്. ഇതോടെ 16 ശതമാനം വളര്‍ച്ചയോടെ ഇരുചക്രവാഹന ആഭ്യന്തര മൊത്തവ്യാപാരം കഴിഞ്ഞ മാസം 12,11,966 വാഹനങ്ങളാണ് വിറ്റത്. അതുപോലെ, 2022 ഡിസംബറിലെ 38,693 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുച്ചക്ര വാഹന മൊത്ത വില്‍പ്പന കഴിഞ്ഞ മാസം 50,537 യൂണിറ്റായി ഉയര്‍ന്നു.