8 Feb 2024 11:05 AM GMT
Summary
- 2030-ഓടെ വില്‍പ്പനയുടെ മൂന്നിലൊന്ന് ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ ആയിരിക്കണമെന്നാണു സര്‍ക്കാരിന്റെ ലക്ഷ്യം
- ഇവിഎക്‌സ് എന്ന പേരിലാണ് മാരുതി ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത്
- ടാറ്റാ ഹാരിയറും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്നുണ്ട്
അടുത്ത 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന 14 പുതിയ കാറുകളില്‍ 12-ും ഇലക്ട്രിക്.
2030-ഓടെ വില്‍പ്പനയുടെ മൂന്നിലൊന്നും ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ ആയിരിക്കണമെന്നാണു സര്‍ക്കാരിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതാണു കാര്‍ നിര്‍മാതാക്കളുടെ ശ്രമവും.
മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ മോട്ടോഴ്‌സ് ഇന്ത്യ, എംജി മോട്ടോര്‍ ഇന്ത്യ, ബിവൈഡി തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം തന്നെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ പുറത്തിറക്കുന്നുണ്ട്.
ഇവിഎക്‌സ് എന്ന പേരിലാണ് മാരുതി ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത്. ഇത് എസ്‌യുവി വിഭാഗത്തില്‍ വരുന്നതാണ്. ഒറ്റ ചാര്‍ജിംഗില്‍ 550 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ മോഡല്‍.
60 കിലോവാട്ട് ഹവര്‍ (kWh) ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഈ വാഹനത്തിനുള്ളത്.
ടാറ്റാ ഹാരിയറും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്നുണ്ട്.
ഹാരിയറിനു പുറമെ ടാറ്റയുടെ കര്‍വ് എന്ന ഇലക്ട്രിക് മോഡലും വിപണിയിലെത്തുന്നുണ്ട്. ഇത് ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് വെഹിക്കിളായിരിക്കും.
ദക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ കിയയുടെ ഇവി9 എന്ന ഇലക്ട്രിക് പതിപ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ലോഞ്ച് ചെയ്യുന്നുണ്ട്. മഹീന്ദ്രയുടെ എക്‌സ് യുവി.ഇ8 എന്ന ഇവിയും അടുത്ത സാമ്പത്തിക വര്‍ഷം വിപണിയിലെത്തുന്ന ഇലക്ട്രിക് വെഹിക്കിളാണ്.
ആഭ്യന്തര തലത്തില്‍ പാസഞ്ചര്‍ വെഹിക്കിളുകളുടെ വില്‍പ്പന നടപ്പു സാമ്പത്തിക വര്‍ഷം 7 മുതല്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണു വ്യവസായ മേഖലയിലെ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.