19 Aug 2023 11:51 AM GMT
Summary
- ഓഗസ്റ്റ് 17-നാണ് ആദ്യത്തെ ഹൈഡ്രജന്‍ ബസ് ലേയിലെത്തിയത്
- ഇന്ത്യയില്‍ ആദ്യമായിട്ടാണു പൊതുനിരത്തുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ വിന്യസിക്കുന്നത്
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ ഭീമനായ എന്‍ടിപിസി ലേയില്‍ ഹൈഡ്രജന്‍ ബസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ ലഡാക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് ഈ ദൗത്യം എന്‍ടിപിസി ഏറ്റെടുത്തിരിക്കുന്നത്.
ഹൈഡ്രജന്‍ ഫ്യൂവലിംഗ് സ്റ്റേഷന്‍, സോളാര്‍ പ്ലാന്റ് എന്നിവ സ്ഥാപിക്കാനും, ലേയിലെ ഇന്‍ട്രാ സിറ്റി റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അഞ്ച് ഫ്യുവല്‍ സെല്‍ ബസുകള്‍ നല്‍കാനും എന്‍ടിപിസിക്കു പദ്ധതിയുണ്ട്.
ഓഗസ്റ്റ് 17-നാണ് ആദ്യത്തെ ഹൈഡ്രജന്‍ ബസ് ലേയിലെത്തിയത്.
നിരത്തില്‍ പരീക്ഷണ ഓട്ടം, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കല്‍ എന്നിവ ഉള്‍പ്പെടെ മൂന്നു മാസം നീണ്ട പ്രക്രിയ ഉണ്ട്. അതിനു ശേഷമായിരിക്കും ബസ് സര്‍വീസ് ആരംഭിക്കുക.
ഇന്ത്യയില്‍ ആദ്യമായിട്ടാണു പൊതുനിരത്തുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ വിന്യസിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. സങ്കീര്‍ണമായ മലനിരകളുള്ള ലഡാക്കിലൂടെ ഹൈഡ്രജന്‍ ബസ്സിന്റെ പരീക്ഷണ ഓട്ടം വിജയകരമായാല്‍ ഡീസല്‍ ബസ്സുകള്‍ നിരത്തൊഴിയുമെന്നത് ഉറപ്പാണ്. പകരം താരമായി ഹൈഡ്രജന്‍ ബസ്സുകള്‍ താരമായി മാറുകയും ചെയ്യും.
2032-ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജശേഷി കൈവരിക്കാനും ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യയിലും ഊര്‍ജ്ജ സംഭരണ രംഗത്തും സുപ്രധാന പങ്ക് വഹിക്കാനുള്ള ശ്രമമാണ് എന്‍ടിപിസി നടത്തുന്നത്.
ഹൈഡ്രജന്‍ ബ്ലെന്‍ഡിംഗ്, കാര്‍ബണ്‍ ക്യാപ്ചര്‍, ഇവി ബസുകള്‍, സ്മാര്‍ട്ട് എന്‍ടിപിസി ടൗണ്‍ഷിപ്പുകള്‍ തുടങ്ങി ഡീ കാര്‍ബണൈസേഷന്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ നിരവധി സംരംഭങ്ങളാണു കമ്പനി ഏറ്റെടുത്തിരിക്കുന്നത്.