30 Jan 2024 6:00 AM
Summary
- ഡ്രൈവര്‍ സീറ്റിനു പുറമെ എട്ട് സീറ്റുകള്‍ വരെയുള്ള പാസഞ്ചര്‍ കാറുകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്
- 3500 കിലോഗ്രാമില്‍ കവിയാത്ത പിക്കപ്പ് ട്രക്കുകളിലും വാനുകളിലും ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ സജ്ജീകരിക്കണമെന്നു നിര്‍ദേശമുണ്ട്
- വാഹനാപകടം സംഭവിച്ചാല്‍ ഈ ഉപകരണത്തിന്റെ സഹായത്തോടെ അധികൃതര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും
ഈ വര്‍ഷം ജുലൈ മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന 27 രാജ്യങ്ങളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ (ഇഡിആര്‍) സജ്ജീകരിച്ചിരിക്കണമെന്നു നിര്‍ദേശിച്ചു. വിമാനത്തിലുള്ള ബ്ലാക്ക് ബോക്‌സിനു തുല്യമായ ഉപകരണമാണ് ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍.
ഡ്രൈവര്‍ സീറ്റിനു പുറമെ എട്ട് സീറ്റുകള്‍ വരെയുള്ള പാസഞ്ചര്‍ കാറുകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.
3500 കിലോഗ്രാമില്‍ കവിയാത്ത പിക്കപ്പ് ട്രക്കുകളിലും വാനുകളിലും ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ സജ്ജീകരിക്കണമെന്നു നിര്‍ദേശമുണ്ട്.
ഒരു അപകടം സംഭവിച്ചാല്‍ പലപ്പോഴും അതിന്റെ യഥാര്‍ഥ കാരണം ആരാണെന്നും എന്താണെന്നും കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
വാഹനാപകടം സംഭവിച്ചാല്‍ ഈ ഉപകരണത്തിന്റെ സഹായത്തോടെ അധികൃതര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും.
ഇവന്റ് ഡാറ്റ റെക്കോര്‍ഡറില്‍ സംഭരിച്ചിരിക്കുന്ന ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പും സംഭവത്തിന് ശേഷം 0.3 സെക്കന്‍ഡും ഈ ഉപകരണം നിര്‍ണായക വിവരങ്ങള്‍ രേഖപ്പെടുത്തും.
വേഗത, ബ്രേക്കിംഗ്, റോഡിലെ കാറിന്റെ സ്ഥാനം, ചെരിവ്, സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രതികരിച്ചു തുടങ്ങിയ കാര്യങ്ങളും ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ രേഖപ്പെടുത്തും.
സാധാരണയായി എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റിലാണ് ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ സ്ഥാപിക്കുന്നത്. ഇത് ആര്‍ക്കും ഓഫ് ചെയ്യാനും കഴിയില്ല