image

3 Jan 2024 12:11 PM GMT

Automobile

പുതുമോഡിയിലെത്തുന്നു ബജാജ് ചേതക് പ്രീമിയം: ലോഞ്ച് ജനുവരി 5 ന്

MyFin Desk

പുതുമോഡിയിലെത്തുന്നു ബജാജ് ചേതക് പ്രീമിയം: ലോഞ്ച് ജനുവരി 5 ന്
X

Summary

  • പുതുതായി എത്തുന്ന ചേതക് പ്രീമിയം ഫീച്ചര്‍ സമ്പന്നമായിരിക്കും
  • ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയുള്ളതാണ് പുതിയ ചേതക് പ്രീമിയം


ഇലക്ട്രിക് വിപണി കീഴടക്കാന്‍ ജനുവരി 5 ന് ബജാജ് ഓട്ടോ തുറുപ്പുചീട്ടുമായി എത്തുകയാണ്. ചേതക് പ്രീമിയം എന്ന മോഡലാണ് ജനുവരി 5 ന് അവതരിപ്പിക്കുന്നത്.

നിലവില്‍ ചേതക് അര്‍ബന്‍ (Urbane), പ്രീമിയം (Premium) വേരിയന്റുകള്‍ വിപണിയിലുണ്ട്. ഇവ രണ്ടും വളരെ സാമ്യമുള്ളവയാണ്.

എന്നാല്‍ പുതുതായി എത്തുന്ന പ്രീമിയം ചേതക് ഈ രണ്ട് മോഡലുകളില്‍നിന്നും വ്യത്യസ്തമായിരിക്കും.

ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ മോഡല്‍. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയുള്ളതാണ് പുതിയ ചേതക് പ്രീമിയം. ടിഎഫ്ടി ഡാഷില്‍ ബ്ലൂ ടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഉണ്ടായിരിക്കും.

നിലവിലുള്ള മോഡലിന് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്.

ചേതക് പ്രീമിയം ഇപ്പോഴുള്ള മോഡലുകളില്‍ ഉപയോഗിക്കുന്നത് 2.9 kwh ബാറ്ററി പായ്ക്കാണ്. എന്നാല്‍ പുതിയ മോഡലില്‍ മാറ്റം വരുമോ എന്നത് ജനുവരി 5 ന് അറിയാം.