image

1 Dec 2023 7:22 AM

Automobile

നയന്‍സിന് വിക്കിയുടെ സര്‍പ്രൈസ് ഗിഫ്റ്റ് , 3.40 കോടിയുടെ മേയ്ബാക്ക് കാര്‍

MyFin Desk

vickys surprise gift to Nayans, a 3.40 cr maybach car
X

Summary

നികുതിയും ഇന്‍ഷുറന്‍സുമെല്ലാം അടച്ചു നിരത്തിലിറങ്ങുമ്പോള്‍ 4.25 കോടി രൂപയോളം വരും


കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണു നയന്‍ താര. നവംബര്‍ 18-ന് നയന്‍സിന്റെ ജന്മദിനമായിരുന്നു. ഇപ്രാവിശ്യം ജന്മദിന സമ്മാനമായി ഭര്‍ത്താവും സംവിധായകനുമായ ' വിക്കി' എന്നറിയപ്പെടുന്ന വിഗ്നേഷ് നയന്‍സിനു നല്‍കിയത് 3.40 കോടി രൂപ വില വരുന്ന കാറാണ്.

ഇക്കാര്യം നയന്‍സ് നവമാധ്യമത്തിലൂടെയാണ് അറിയിച്ചത്.

' വിക്കി എന്റെ പ്രിയ ഭര്‍ത്താവ് ജന്മദിനത്ത് ഏറ്റവും മധുരമേറിയ സമ്മാനം നല്‍കിയതിനു നന്ദി.

ലവ് യു ' എന്ന ക്യാപ്ഷനാണു നയന്‍സ് പോസ്റ്റ് ചെയ്തത്. കൂടെ ഭര്‍ത്താവ് സമ്മാനിച്ചതിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തു.

പോസ്റ്റിനു താഴെ സാനിയ മല്‍ഹോത്ര, പേളി മാണി തുടങ്ങിയ സിനിമലോകത്തുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു.

ഒരു കാറിന്റെ ലോഗോയാണു ഫോട്ടോയിലുള്ളത്. ലോഗോ മെഴ്‌സിഡസ് ബെന്‍സ് മെയ്ബാക്ക് കാറിന്റേതാണ്. 2.69 കോടി രൂപയാണ് ഈ വിഭാഗത്തില്‍പ്പെട്ട ബേസ് മോഡലിന്റെ വില.

3.40 കോടി രൂപയോളം വില വരുന്ന എസ്680 മോഡല്‍ കാറാണ് നയന്‍ താരയ്ക്ക് ഭര്‍ത്താവ് സമ്മാനിച്ചത്. ഈ കാര്‍ നികുതിയും ഇന്‍ഷുറന്‍സുമെല്ലാം അടച്ചു നിരത്തിലിറങ്ങുമ്പോള്‍ 4.25 കോടി രൂപയോളം വരും.

അന്നപൂരാനി-ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയന്‍ താരയുടെ പുതിയ ചിത്രം.