image

16 May 2024 10:01 AM

Automobile

രാജേഷ് മാധവന്റെ ശേഖരത്തിലേക്ക് പുതിയ കുഷാഖ്

MyFin Desk

actor rajesh madhavan owns a skoda kushak
X

Summary

  • 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സും മാനുവല്‍ ഗിയര്‍ ബോക്‌സുമുണ്ട്
  • 11.99 ലക്ഷം മുതല്‍ 19.79 ലക്ഷം രൂപ വരെയാണു വാഹനത്തിന്റെ എക്‌സ് ഷോറൂം വില
  • ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയ വാഹനമാണു കുഷാഖ്


മഹേഷിന്റെ പ്രതികാരം, ന്നാ താന്‍ കേസ് കൊട്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടന്‍ രാജേഷ് മാധവന്‍ സ്‌കോഡ കുഷാഖ് സ്വന്തമാക്കി.

കൊച്ചിയിലെ ഇവിഎം സ്‌കോഡ ഷോറൂമില്‍ നിന്നുമാണ് കുഷാഖ് 1.5 സ്റ്റൈല്‍ ടിഎസ്‌ഐ ഓട്ടോമാറ്റിക് മോഡല്‍ രാജേഷ് വാങ്ങിയത്.

11.99 ലക്ഷം മുതല്‍ 19.79 ലക്ഷം രൂപ വരെയാണു വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയ വാഹനമാണു കുഷാഖ്.

7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സും മാനുവല്‍ ഗിയര്‍ ബോക്‌സുമുണ്ട്.