image

1 Jan 2024 8:43 AM GMT

Automobile

റീട്ടെയിൽ വിൽപ്പന: എംജി മോട്ടോഴ്സിന് 18% വളർച്ച

MyFin Desk

mg motor india registered 18% growth
X

Summary

  • 2023 ൽ 56,902 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്
  • തുടർച്ചയായി നാലാം വർഷമാണ് വളർച്ച കൈവരിച്ചത്
  • വിൽപ്പനയുടെ 25 ശതമാനം ഇലക്ട്രിക് മോഡലുകളാണ്


റീട്ടെയിൽ വാഹന വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി എംജി മോട്ടോർ ഇന്ത്യ. മുൻ വർഷത്തെ അപേക്ഷിച്ച് 2023 ൽ 18 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. 2023 ൽ കമ്പനി മൊത്തം 56,902 യൂണിറ്റുകളുടെ വിൽപനയാണ് നടത്തിയത്. ഒരു മാസത്തെ ശരശേരി വില്പന 4,741 യൂണിറ്റുകൾ. ഡിസംബറിൽ മാത്രം കമ്പനിയുടെ റീട്ടെയിൽ വിൽപ്പന 4,400 യൂണിറ്റുകളായിരുന്നു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 13 ശതമാനം വർധനവുണ്ടായതായി കമ്പനി വ്യക്തമാക്കി. കമ്പനി 2022 ൽ 48,064 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്.

തുടർച്ചയായി നാലാം വർഷമാണ് കമ്പനി റീട്ടെയിൽ വാഹന വില്പനയിൽ വളർച്ച രേഖപ്പെടുത്തുന്നത്. മൊത്തം വിലപ്നയുടെ 25 ശതമാനം ഇലക്ട്രിക് മോഡലുകളാണ്. മുൻ നിര ഇലക്ട്രിക് മോഡുലകളായ ഇസഡ് എസ്, കോമറ്റ് എന്നിവയുടെ 20000 യൂണിറ്റുകളാണ് 2023 ൽ കമ്പനി വിറ്റത്.

2023 മാർച്ച് (6,051 യൂണിറ്റ്), മെയ് (5,006 യൂണിറ്റ്), ജൂൺ (5,125 യൂണിറ്റ്), ജൂലൈ (5,012 യൂണിറ്റ്), സെപ്തംബർ (5,003 യൂണിറ്റ്), ഒക്‌ടോബർ (5,108 യൂണിറ്റ്) എന്നീ മാസങ്ങളിൽ 5,000 യൂണിറ്റെന്നെ ലക്ഷ്യവും കമ്പനി മറികടന്നു. പ്രതിമാസം 7,000 മുതൽ 8,000 യൂണിറ്റുകൾ വരെ വിൽക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

സൈക് (SAIC) മോട്ടോർസ്, ജെഎസ്ഡബ്ല്യു (JSW) ഗ്രൂപ് എന്നീ കമ്പനികളുടെ സഹകരണത്തോടെ എംജി മോട്ടോർ ഇന്ത്യ അടുത്തിടെ ചാർജിംഗ് ശൃംഖല വിപാലുകാരികാനുള്ള പദ്ധതിയിൽ ഏർപ്പെട്ടിരുന്നു. ഹൈവേകൾ, നഗരങ്ങൾ, എംജി ഡീലർഷിപ്പുകൾ എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ സംയുക്തമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കാർ നിർമ്മാതാവായ ചാർജ് സോണുമായും കമ്പനി സഹകരിച്ച് പ്രവർത്തിക്കും.