image

1 Dec 2024 11:33 AM IST

Automobile

എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ കുതിപ്പ്

MyFin Desk

MG Motor Indias sales surge
X

Summary

  • നവംബറിലെ മൊത്തവ്യാപാരം 6,019 യൂണിറ്റായി ഉയര്‍ന്നു
  • മൊത്തവ്യാപാരത്തില്‍ 20 ശതമാനം വര്‍ധന


മൊത്തവ്യാപാരത്തില്‍ 20 ശതമാനം വര്‍ധനവുമായി JSW MG മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞവര്‍ഷം നവംബറിനെ അപേക്ഷിച്ച് വില്‍പ്പന 6,019 യൂണിറ്റായി ഉയര്‍ന്നു. കമ്പനിയുടെ ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വാഹനമായ വിന്‍ഡ്സര്‍ 3,144 മൊത്തവ്യാപാര യൂണിറ്റുകളുമായി തുടര്‍ച്ചയായ രണ്ടാം മാസവും ശക്തമായ പ്രകടനം തുടരുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

മൊത്തം പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനവും ന്യൂ എനര്‍ജി വാഹനങ്ങള്‍ (NEVs) വഹിക്കുന്നു. കമ്പനിയുടെ മൊത്തവരുമാനത്തില്‍ ന്യൂ എനര്‍ജി വാഹനങ്ങള്‍ ഒരു പ്രധാന സംഭാവനയായി മാറുകയാണ്.