image

1 Nov 2024 9:57 AM GMT

Automobile

തകര്‍പ്പന്‍ പ്രതിമാസ വില്‍പ്പനയുമായി മാരുതി സുസുക്കി

MyFin Desk

maruti suzuki records highest ever monthly sales in october
X

Summary

  • 2,06,434 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത്
  • കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് കമ്പനിക്ക് നാല് ശതമാനം വാര്‍ഷിക വളര്‍ച്ച
  • മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കുറഞ്ഞു


വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്ടോബറിലെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 2,06,434 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 4 ശതമാനം വാര്‍ഷിക വളര്‍ച്ച കമ്പനി രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,99,217 യൂണിറ്റുകള്‍ വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു.

മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 1,59,591 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇത് 1,68,047 യൂണിറ്റായിരുന്നു, ഇത് 5 ശതമാനം ഇടിവാണ്.

ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2023 ഒക്ടോബറിലെ 14,568 യൂണിറ്റില്‍ നിന്ന് 10,687 യൂണിറ്റായി കുറഞ്ഞു.

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പന 80,662 യൂണിറ്റുകളില്‍ നിന്ന് 65,948 യൂണിറ്റായി കുറഞ്ഞു.

ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, എക്സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം 70,644 യൂണിറ്റുകള്‍ വിറ്റഴിച്ചു.

വാന്‍ ഇക്കോയുടെ വില്‍പ്പന കഴിഞ്ഞ മാസം 11,653 യൂണിറ്റായിരുന്നു.

ഒക്ടോബറിലെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 21,951 യൂണിറ്റുകളില്‍ നിന്ന് 33,168 യൂണിറ്റായി ഉയര്‍ന്നു.