31 Jan 2024 9:33 AM
Summary
- ഡിസംബര്‍ പാദത്തില്‍ മാരുതി സുസുക്കി മൊത്തം 5,01,207 വാഹനങ്ങള്‍ വിറ്റു
- 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മാരുതി വിറ്റത് മൊത്തം 15,51,292 വാഹനങ്ങളാണ്
- 2023 കലണ്ടര്‍ വര്‍ഷത്തില്‍ മാരുതി സുസുക്കി ആദ്യമായി 20 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പന നടത്തി
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ 2023 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തിലെ സംയോജിത അറ്റാദായം 33 ശതമാനത്തിന്റെ വര്‍ധനയോടെ 3,206.8 കോടി രൂപയിലെത്തി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,406.1 കോടി രൂപയായിരുന്നു.
ഡിസംബര്‍ പാദത്തില്‍ മാരുതി സുസുക്കി മൊത്തം 5,01,207 വാഹനങ്ങള്‍ വിറ്റു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4,65,911 വാഹനങ്ങളാണു വിറ്റത്. 7.51 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ 31 ന് അവസാനിച്ച ആദ്യ ഒന്‍പത് മാസത്തില്‍ മാരുതി സുസുക്കി നേടിയ അറ്റാദായം 9,331.6 കോടി രൂപയാണ്.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,425 കോടി രൂപയാണ് അറ്റാദായം നേടിയത്.
2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മാരുതി വിറ്റത് മൊത്തം 15,51,292 വാഹനങ്ങളാണ്.
2023 കലണ്ടര്‍ വര്‍ഷത്തില്‍ മാരുതി സുസുക്കി ആദ്യമായി 20 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പന നടത്തുകയും ചെയ്തു.