image

27 Nov 2023 9:52 AM GMT

Automobile

മാരുതി സുസുക്കിയും വില വര്‍ധിപ്പിക്കുന്നു

MyFin Desk

Maruti Car Price Hike: Maruti Suzuki to hike car prices from January 2024
X

Summary

  • പണപ്പെരുപ്പം,അസംസ്‌കൃത വില വര്‍ധന എന്നിവകാരണം വിലവര്‍ധന
  • മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിലാണ് വിലവര്‍ധനയെപ്പറ്റി വിശദമാക്കിയത്


മൊത്തത്തിലുള്ള പണപ്പെരുപ്പവും വര്‍ധിച്ച നിർമ്മാണ ചെലവിൽ നിന്നുള്ള സമ്മർദം മൂലവും, 2024 ജനുവരിയില്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.

എന്‍ട്രി ലെവല്‍ ചെറുകാര്‍ ആള്‍ട്ടോ മുതല്‍ മള്‍ട്ടി-യൂട്ടിലിറ്റി വെഹിക്കിള്‍ ഇന്‍വിക്ടോ വരെയുള്ള വാഹനങ്ങൾ വിപണിയിൽ ഇറക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി.

മൊത്തത്തിലുള്ള പണപ്പെരുപ്പം,അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, ഉയരുന്ന പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവ കാരണം 2024 ജനുവരിയില്‍ കാറുകളുടെ വില ഉയര്‍ത്താന്‍ തീരുമാനിച്ചിതയായി മാരുതി സുസുക്കി ഇന്ത്യ ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

'ചെലവ് കുറയ്ക്കുന്നതിനും, വില വര്‍ധനവ് കഴിയുന്നത്ര കുറക്കാനും കമ്പനി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ വിപണിയില്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കമ്പനി പറയുന്നത്. വിലവര്‍ധനവ് മോഡലുകൾ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

അസംസ്‌കൃത വസ്തുക്കളുടെ വിലയും പ്രവര്‍ത്തനച്ചെലവും വര്‍ധിക്കുന്നതിനാല്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങളുടെ വില 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി നേരത്തെ അറിയിച്ചിരുന്നു.