20 Dec 2023 10:08 AM GMT
Summary
- ഒറ്റ ചാര്‍ജിംഗില്‍ 550 കി.മീ നല്‍കും
- നിലവില്‍ മാരുതിയുടെ ഹൈബ്രിഡ് കാറുകള്‍ വിപണിയിലുണ്ട്
- 60 kwh ലിഥിയം-അയേണ്‍ ബാറ്ററി പായ്ക്കായിരിക്കും ഇലക്ട്രിക് കാറിനുണ്ടാവുക
രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2024-ല്‍ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കും. മാരുതിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് രൂപം അവതരിപ്പിച്ചിരുന്നു.ഇവിഎക്‌സ് (eVX) എന്നാണ് കണ്‍സെപ്റ്റ് കാറിന് നല്‍കിയ പേര്. ഈ പേര് പിന്നീട് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
മാരുതി സുസുക്കി വിപണിയിലിറക്കിയ ഗ്രാന്‍ഡ് വിറ്റാരയുടെ അതേ വലുപ്പമായിരിക്കും പുതിയ ഇലക്ട്രിക് കാറിനും. 4300 എംഎം നീളവും, 1800 എംഎം വീതിയും 1600 എംഎം ഉയരവുമുള്ളതായിരിക്കും ഇലക്ട്രിക് കാര്‍.
ഒറ്റ ചാര്‍ജിംഗില്‍ 550 കി.മീ നല്‍കുന്ന 60 kwh ലിഥിയം-അയേണ്‍ ബാറ്ററി പായ്ക്കായിരിക്കും ഇലക്ട്രിക് കാറിനുണ്ടാവുക.
നിലവില്‍ മാരുതിയുടെ ഹൈബ്രിഡ് കാറുകള്‍ വിപണിയിലുണ്ട്.