9 Feb 2024 1:49 PM GMT
Summary
- ഈ മോഡലിന് 37.5 ശതമാനം വിപണി വിഹിതമുണ്ട്
- മാരുതി സുസുക്കി 80 ലധികം രാജ്യങ്ങളിലേക്ക് മോഡല്‍ കയറ്റുമതി ചെയ്യുന്നു
- ഈ മോഡല്‍ നഗര, ഗ്രാമ വിപണികളില്‍ രാജ്യത്തുടനീളം ഹിറ്റാണ്
ഡല്‍ഹി: മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) എര്‍ട്ടിഗ 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.
എംപിവി എന്ന ആശയത്തെ സ്‌റ്റൈലിഷും സാങ്കേതികമായി നൂതനവുമായ ഓഫറായി എര്‍ട്ടിഗ പുനര്‍നിര്‍വചിച്ചിരിക്കുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു.
37.5 ശതമാനം വിപണി വിഹിതമുള്ള ഈ മോഡല്‍ നഗര, ഗ്രാമ വിപണികളില്‍ രാജ്യത്തുടനീളം ഹിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര വിപണി കൂടാതെ, മാരുതി സുസുക്കി 80 ലധികം രാജ്യങ്ങളിലേക്ക് മോഡല്‍ കയറ്റുമതി ചെയ്യുന്നു.