image

4 Nov 2024 10:05 AM GMT

Automobile

മാരുതി സുസുക്കി പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം കുറച്ചു

MyFin Desk

maruti suzuki reduced production of passenger cars
X

Summary

  • യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പ്പാദനം 33 ശതമാനം വര്‍ധിപ്പിച്ചു
  • യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 72,339 യൂണിറ്റിലെത്തി
  • കോംപാക്റ്റ് കാറുകളുടെ ഉത്പാദനത്തിലും കുറവ്


കാര്‍ വിപണിയില്‍ മുന്‍നിരയിലുള്ള മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ മാസത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പ്പാദനം 33 ശതമാനം വര്‍ധിച്ചതായി കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു. പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം 16 ശതമാനം കമ്പനി കുറയ്ക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബറില്‍ 1,06,190 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ നിന്ന് കഴിഞ്ഞ മാസം 89,174 യൂണിറ്റായിരുന്നു പാസഞ്ചര്‍ കാര്‍ ഉല്‍പ്പാദനം. ഇത് 16 ശതമാനം കുറഞ്ഞതായി മാരുതി സുസുക്കി ഇന്ത്യ ഫയലിംഗില്‍ അറിയിച്ചു.

അതേസമയം, ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ജിംനി, എക്സ്എല്‍6, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് വിതരണം ചെയ്ത യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 33.18 ശതമാനം ഉയര്‍ന്ന് 72,339 യൂണിറ്റിലെത്തി.

2023 ഒക്ടോബറിലെ 14,073 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ ഉത്പാദനം 12,787 യൂണിറ്റായി കുറഞ്ഞു.

കോംപാക്റ്റ് കാറുകളായ ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവയുടെ ഉത്പാദനവും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് വിതരണം ചെയ്തവയും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 90,783 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 75,007 യൂണിറ്റായി കുറഞ്ഞു.

മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ ഉല്‍പ്പാദനം കഴിഞ്ഞ മാസം 1,380 യൂണിറ്റായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,334 യൂണിറ്റുകളായിരുന്നു. 2023 ഒക്ടോബറിലെ 1,73,230 യൂണിറ്റുകളില്‍ നിന്ന് മൊത്തം യാത്രാ വാഹന ഉല്‍പ്പാദനം 1,73,662 യൂണിറ്റായി ഉയര്‍ന്നു.

യാത്രാ വാഹനങ്ങളും ചെറു വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള വാഹന ഉല്‍പ്പാദനം 2023 ഒക്ടോബറിലെ 1,76,437 യൂണിറ്റില്‍ നിന്ന് 1,77,312 യൂണിറ്റായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു.