1 Dec 2024 10:26 AM GMT
Summary
- മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വില്‍പ്പനയില്‍ 10 ശതമാനം വര്‍ധനവ്
- ഹ്യുണ്ടായ് നവംബറില്‍ വിറ്റഴിച്ചത് 61,252 യൂണിറ്റുകള്‍
- ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പനയുടെ 68.8 ശതമാനം എസ്യുവികള്‍
നവംബറില്‍ മാരുതിയുടെ വില്‍പ്പനയില്‍കുതിപ്പ്; അതേസമയം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്തം വില്‍പ്പന ഇടിഞ്ഞു. മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വില്‍പ്പനയില്‍ 10 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 1,81,531 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഹന നിര്‍മ്മാതാക്കള്‍ 1,64,439 യൂണിറ്റുകളാണ് ഡീലര്‍മാര്‍ക്ക് അയച്ചിരുന്നത്.
മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം 1,41,312 യൂണിറ്റായി, മുന്‍ വര്‍ഷം ഇത് 1,34,158 യൂണിറ്റായിരുന്നു, 5 ശതമാനമാണ് വളര്‍ച്ച.
അതേസമയം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്തം വില്‍പ്പന 7 ശതമാനം കുറഞ്ഞ് നവംബറില്‍ 61,252 യൂണിറ്റായി. വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 65,801 യൂണിറ്റുകള്‍ ഡീലര്‍മാര്‍ക്ക് അയച്ചതായി വാഹന നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 2 ശതമാനം ഇടിഞ്ഞ് 48,246 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 49,451 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം കയറ്റുമതി 20 ശതമാനം ഇടിഞ്ഞ് 13,006 യൂണിറ്റിലെത്തി.
മൊത്തം ആഭ്യന്തര വില്‍പ്പനയുടെ 68.8 ശതമാനം എസ്യുവികള്‍ സംഭാവന ചെയ്തതോടെ എസ്യുവി മേധാവിത്വം ഉറപ്പിക്കുന്നതിനുള്ള കമ്പനിയുടെ മുന്നേറ്റം നവംബറില്‍ തുടര്‍ന്നുവെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹോള്‍ ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
മാരുതി സുസുക്കിയുടെ കാര്യമെടുത്താല്‍ ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2023 നവംബറിലെ 9,959 യൂണിറ്റില്‍ നിന്ന് 9,750 യൂണിറ്റായി. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന 61373 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 64,679യൂണിറ്റുകളായിരുന്നു.
ബ്രെസ്സ, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, എക്സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം 59,003 യൂണിറ്റുകള്‍ വിറ്റഴിച്ചു, മുമ്പ് ഇത് 49,016 യൂണിറ്റായിരുന്നു.
2023 നവംബറിലെ 10,226 യൂണിറ്റുകളില്‍ നിന്ന് വാന്‍ ഇക്കോയുടെ വില്‍പ്പന കഴിഞ്ഞ മാസം 10,589 യൂണിറ്റായിരുന്നു. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ സൂപ്പര്‍ കാരിയുടെ വില്‍പ്പന 2,509 യൂണിറ്റില്‍ നിന്ന് 2,926 യൂണിറ്റായി. കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 22,950 യൂണിറ്റില്‍ നിന്ന് 28,633 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.