image

1 Nov 2023 6:43 AM GMT

Automobile

മഹീന്ദ്രയ്ക്ക് ഒക്ടോബറില്‍ റെക്കോര്‍ഡ് എസ് യു വി വില്‍പ്പന

MyFin Desk

M&M auto sales in October up 32% to 80,679 units
X

Summary

ഒക്ടോബറില്‍ ആകെ 80,679 വാഹനങ്ങള്‍ വിറ്റു


ഒക്ടോബറില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആകെ 80,679 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 61,114 യൂണിറ്റുകളാണു വിറ്റത്.

യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം മാസവും മഹീന്ദ്ര ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. ഈ വിഭാഗത്തില്‍ ആഭ്യന്തര വിപണിയിലെ വില്‍പ്പന ഒക്ടോബറില്‍ 36 ശതമാനം ഉയര്‍ന്ന് 43,708 യൂണിറ്റിലെത്തി.

ഈ വിഭാഗത്തില്‍ കയറ്റുമതി ഉള്‍പ്പെടെ മൊത്തം വില്‍പ്പന 44,264 വാഹനങ്ങളാണ്.

പാസഞ്ചര്‍ വാഹന വില്‍പ്പന

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 35 ശതമാനം വര്‍ധന കൈവരിച്ചു. 2023 ഒക്ടോബര്‍ മാസം വിറ്റത് 43,708 യൂണിറ്റാണ്. 2022 ഒക്ടോബറില്‍ ഇത് 32,298 യൂണിറ്റായിരുന്നു.

വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 25,715 യൂണിറ്റുകളാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ്.

ത്രീ-വീലര്‍ വിഭാഗം

ഈ വിഭാഗത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒക്ടോബറില്‍ 85 ശതമാനം വര്‍ധനയാണു വില്‍പ്പനയില്‍ കൈവരിച്ചത്. 9,402 ത്രീ-വീലര്‍ യൂണിറ്റുകള്‍ വിറ്റു. മുന്‍ വര്‍ഷം ഒക്ടോബറിലിത് 5,081 യൂണിറ്റുകളായിരുന്നു.

ട്രാക്ടര്‍ വില്‍പ്പനയില്‍ ഇടിവ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കാര്‍ഷിക ഉപകരണ വിഭാഗവും ഒക്ടോബറിലെ കണക്കുകള്‍ പുറത്തുവിട്ടു. 2023 ഒക്ടോബറില്‍ മഹീന്ദ്രയുടെ ട്രാക്ടര്‍ വില്‍പ്പന ആഭ്യന്തര തലത്തില്‍ 49,336 യൂണിറ്റായിരുന്നു. 2022 ഒക്ടോബറില്‍ ഇത് 50,539 യൂണിറ്റായിരുന്നു. 2023 ഒക്ടോബറില്‍ മഹീന്ദ്ര കയറ്റുമതി ചെയ്തത് 1124 ട്രാക്ടറുകളാണ്.

കയറ്റുമതി

2023 ഒക്ടോബറില്‍ കയറ്റുമതിയും ആഭ്യന്തര വില്‍പ്പനയുമടക്കം 50,460 ട്രാക്ടറുകള്‍ മഹീന്ദ്ര വിറ്റു. എന്നാല്‍ 2022 ഒക്ടോബറില്‍ 51,994 യൂണിറ്റുകളാണു മഹീന്ദ്ര വിറ്റത്.