image

20 Feb 2024 10:12 AM GMT

Automobile

മഹീന്ദ്ര ബൊലേറോ മാക്സ് പിക്ക്-അപ്പ് പുതിയ വേരിയൻറുകൾ അവതരിപ്പിച്ചു

MyFin Desk

മഹീന്ദ്ര ബൊലേറോ മാക്സ് പിക്ക്-അപ്പ് പുതിയ വേരിയൻറുകൾ അവതരിപ്പിച്ചു
X

Summary

  • ശക്തമായ മഹീന്ദ്ര എം2ഡിഐ എഞ്ചിൻ, ഉയർന്ന പേലോഡ് ശേഷി
  • ലോഡ് കപ്പാസിറ്റിയും ഇന്ധനക്ഷമതയും ബിസിനസിന്റെ ലാഭക്ഷമത കൂട്ടുന്നു
  • മികച്ച സുരക്ഷ ഫെച്ചറുകൾക് പുറമെ കുറഞ്ഞ മൈന്റെനൻസ് ചെലവുകള്‍


ഇന്ത്യയിലെ ചെറിയ വാണിജ്യ വാഹന വിപണിയിലെ മുൻനിരക്കാരായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ബൊലേറോ മാക്സ് പിക്ക്-അപ്പ് ട്രാക്ക് ശ്രേണിയിലെ പുതിയ വേരിയൻറുകൾ പുറത്തിറക്കി. എയർ കണ്ടീഷനിംഗും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും ഉൾക്കൊള്ളുന്ന പുതിയ വേരിയൻറുകൾ ഉപഭോക്താക്കളുടെ സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനവും സൗകര്യവും ഉറപ്പാക്കുന്ന വാണിജ്യ വാഹനമാണ് ബൊലേറോ മാക്സ് പിക്ക്-അപ്പ്. ശക്തമായ മഹീന്ദ്ര എം2ഡിഐ എഞ്ചിൻ, ഉയർന്ന പേലോഡ് ശേഷി, സുഖകരമായ യാത്രാ അനുഭവം എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.

ചരക്ക് ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ കരുത്തും കാര്യക്ഷമതയും വാഗ്ദാനം നൽകുന്ന മികച്ച പിക്കപ്പ് ട്രക്കുകളുടെ ശ്രേണിയാണ് മഹീന്ദ്ര ബൊലേറോ മാക്സ് പിക്കപ്പ്. നഗരങ്ങൾക്കുള്ളിലും നഗരങ്ങൾക്കിടയിലുമുള്ള ചരക്ക് ഗതാഗതത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാഹനങ്ങൾ ലോഡ് കപ്പാസിറ്റിയും ഇന്ധനക്ഷമതയും കൂടിച്ചേർന്ന് ബിസിനസിന്റെ ലാഭക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

വാണിജ്യ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച് കൊണ്ട് ബൊലേറോ മാക്സ് ശ്രേണി 1.4 ലക്ഷം വാഹനങ്ങളുടെ വിൽപ്പന, റെക്കോർഡ് സമയത്തിനുള്ളിൽ ഒരു ലക്ഷം വാഹനങ്ങളുടെ നിർമ്മാണം എന്നിങ്ങനെ വാണിജ്യ ലോഡ് വിഭാഗത്തിൽ പുതിയ നിലവാരങ്ങൾ സ്ഥാപിച്ചു. കൂടാതെ, ഒരൊറ്റ ദിവസം ഏറ്റവും കൂടുതൽ വാഹനങ്ങൾ ഡെലിവറി ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വൻ അംഗീകാരം നേടിയിട്ടുണ്ട്.

സുഖകരമായ യാത്ര

മികച്ച മൂല്യവർദ്ധിത പ്രകടനം നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ട്രക്കുകൾ കൂടുതൽ മൈലേജ്, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ നൽകുന്നതിനൊപ്പം ഉപയോക്താക്കൾക്ക് നഗരങ്ങളിലെ ട്രാഫിക്, ഹൈവേകളിലൂടെയുള്ള ദീര്‍ഘദൂര യാത്രകൾ എന്നിവയിൽ മെച്ചപ്പെട്ട അനുഭവം നൽകുന്നു.

സിഎംവിആർ സർട്ടിഫിക്കേഷനുള്ള ഡി+2 സീറ്റിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ, ടേൺ സേഫ് ലാമ്പുകൾ, പട്ടണങ്ങള്‍ക്കും ഹൈവേകള്‍ക്കും അനുയോജ്യമായി രീതിയിൽ പുനര്‍ രൂപകല്‍പന ചെയ്ത ഇന്‍റീരിയറുകളും, എക്സ്ടീരിയറുകളും എന്നിവ സുഖകരമായ യാത്ര ഉറപ്പാക്കുന്നു. ഹീറ്ററും ഡിമിസ്റ്ററും ഉള്ള സംയോജിത എയർ കണ്ടീഷനിംഗ് ദീർഘയാത്രകളിലും സൗഹൃദമായ യാത്ര ഉറപ്പാക്കുന്നു. ഏറ്റവും പുതിയ വേരിയൻറുകളിൽ എയർ കണ്ടീഷനിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉയർന്ന പേലോഡ് ശേഷി

പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി പേ ലോഡ് ശേഷി, ഇന്ധന ക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം എന്നിവയിൽ ഉന്നത നിലവാരം പുലർത്തുന്നു. ഡീസൽ, സിഎൻജി ഓപ്ഷനുകളിൽ ലഭ്യമായ എം2ഡിഐ എഞ്ചിൻ 52.2 കെഡബ്ലിയു മുതൽ 59.7 കെഡബ്ലിയു വരെ പവറും 200 എൻഎം മുതൽ 220 എൻഎം വരെ ടോർക്കും നൽകുന്നു. 1.3 ടൺ മുതൽ 2 ടൺ വരെ പേലോഡ് ശേഷിയും 3050 എംഎം വരെ കാർഗോ ബെഡ് നീളവും ഉള്ളതിനാൽ ചരക്കു കൊണ്ടുപോകുന്നതിന് മികച്ച പിന്തുണ നൽകുന്നു.

മികച്ച സുരക്ഷാ ഫെച്ചറുകൾ

വാഹന സുരക്ഷയും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്ന അലേർട്ടുകളും സംവിധാനത്തിലുണ്ട്. സിസ്റ്റത്തിന്‍റെ പുതിയ അലേര്‍ട്ടുകള്‍ വാഹന സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. ആക്സിലറേഷന്‍, പെട്ടെന്നുള്ള ബ്രേക്കിങ്, കൊടും വളവുകള്‍, ഇന്ധന പൈലറേജ് കണ്ടെത്തല്‍ തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഇതു നല്‍കുന്നു. മികച്ച സുരക്ഷ ഫെച്ചറുകൾക് പുറമെ കുറഞ്ഞ മൈന്റെനൻസ് ചെലവുകള്‍ വാഹനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു.

ഐമാക്സ് സംവിധാനം വാഹന മാനേജ്‌മെന്റിന്റെ കാര്യക്ഷമതയും നിയന്ത്രണവും വർദ്ധിപ്പിക്കുന്ന നിരവധി സവിശേഷതകൾ നൽകുന്നു. ജിയോഫെൻസ് അധിഷ്ഠിത കാമ്പെയിനിംഗ്, ഡ്രൈവർ കം ഓണർ ഫീച്ചറുകൾ, ഫ്ലീറ്റ് മാനേജർമാർക്കുള്ള ഡെഡിക്കേറ്റഡ് പ്രൊഫൈലുകൾ, ഡ്രൈവർമാർക്കുള്ള പ്രകടന സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഐമാക്സ് സംവിധാനത്തിന്റെ പ്രത്യേകതകളാണ്.

ഇതുവരെ 30,000-ത്തിലധികം ബൊലേറോ മാക്സ് പിക്ക്-അപ്പ് വാഹനങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. മൊത്തത്തിൽ വ്യാപാര ആവശ്യങ്ങൾക്ക് മികച്ച പങ്കാളിയാണ് ബൊലേറോ മാക്സ് പിക്ക്-അപ്പ്.

ബോളേറോ മാക്സ് പിക്-അപ്പ് ട്രക്കുകൾ എച്ച്‌ഡി, സിറ്റി ഇനീ രണ്ട് പരമ്പരകളിലാണ് ലഭ്യമാകുന്നത്. എച്ച്‌ഡി vxiപരമ്പര (എച്ച്‌ഡി 2.0 എൽ, 1.7 എൽ, 1.7, 1.3) 10.27 ലക്ഷം തുടങ്ങുന്ന വിലയിലും. സിറ്റി പരമ്പര (സിറ്റി 1.3, 1.4, 1.5, സിറ്റി സിഎൻജി) 8.62 ലക്ഷം മുതൽ വില വരുന്നു.