18 Oct 2023 10:54 AM GMT
Summary
4.61 കോടി രൂപയാണ് എക്‌സ് ഷോറൂം വില
ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ സ്റ്റെറാറ്റോയുടെ ആദ്യ യൂണിറ്റ് ഇന്ത്യയില്‍ എത്തിയതായി ലംബോര്‍ഗിനി ഇന്ത്യ അറിയിച്ചു.
പരിമിത അളവിലാണ് ഹുറാകാന്‍ സ്‌റ്റെറാറ്റോ എന്ന മോഡല്‍ ലംബോര്‍ഗിനി ഉല്‍പ്പാദിപ്പിക്കുന്നത്. ആഗോളതലത്തില്‍ ആകെ 1,499 യൂണിറ്റുകള്‍ മാത്രമാണു നിര്‍മിക്കുന്നത്. ഇതില്‍ ആകെ 15 എണ്ണമാണ് ഇന്ത്യയിലെത്തുക.
4.61 കോടി രൂപയാണ് എക്‌സ് ഷോറൂം വില.
ഹുറാകാന്‍ സ്റ്റെറാറ്റോയുടെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 260 കിലോമീറ്ററാണ്. 3.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.
ഏത് തരം നിരത്തുകളിലും പ്രതലങ്ങളിലും ഈ കാര്‍ പരമാവധി ഡ്രൈവിംഗ് കംഫര്‍ട്ട് നല്‍കുമെന്നാണു കമ്പനിയുടെ അവകാശ വാദം.