image

31 Jan 2024 3:40 PM IST

Automobile

2026 വരെയുള്ള സൂപ്പര്‍ കാറുകള്‍ വിറ്റുതീര്‍ന്നെന്ന് ലംബോര്‍ഗിനി

MyFin Desk

Lamborghini has sold out its supercars until 2026
X

Summary

  • 2026 ഓടെ കുറഞ്ഞത് 500 പുതിയ ജീവനക്കാരെ നിയമിക്കുമെന്നു ലംബോര്‍ഗിനി
  • 2023-ല്‍ ലംബോര്‍ഗിനി 10,000 വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്
  • കഴിഞ്ഞ വര്‍ഷമായിരുന്നു കമ്പനി ആദ്യ പ്ലഗ്-ഇന്‍-ഹൈബ്രിഡ് മോഡലായ റെവെല്‍റ്റോ അവതരിപ്പിച്ചത്


സമ്പന്നരായ ഉപഭോക്താക്കളെ ആഗോള മാന്ദ്യം ബാധിക്കുന്നില്ലെന്നു സൂചന തന്നിരിക്കുകയാണ് ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി.

2026 വരെയുള്ള സൂപ്പര്‍ കാറുകളെല്ലാം വിറ്റുതീര്‍ന്നെന്ന് കമ്പനി അറിയിച്ചു.

' വിപണിയില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്ന് ' ലംബോര്‍ഗിനിയുടെ സിഇഒ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2023-ല്‍ ലംബോര്‍ഗിനി 10,000 വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു കമ്പനി ആദ്യ പ്ലഗ്-ഇന്‍-ഹൈബ്രിഡ് മോഡലായ റെവെല്‍റ്റോ അവതരിപ്പിച്ചത്.

ലോകമെങ്ങുമുള്ള കാര്‍ നിര്‍മാതാക്കള്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്ന തിരക്കിലാണെങ്കിലും 2028-ല്‍ മാത്രമേ ആദ്യ ബാറ്ററി മോഡല്‍ പുറത്തിറക്കൂ എന്നാണ് ലംബോര്‍ഗിനി അറിയിച്ചിരിക്കുന്നത്.

2026 ഓടെ കുറഞ്ഞത് 500 പുതിയ ജീവനക്കാരെ നിയമിക്കുമെന്നും ലംബോര്‍ഗിനി അറിയിച്ചു.