1 Sep 2024 10:14 AM GMT
Summary
- ആഭ്യന്തര യാത്രാ വാഹന മൊത്തവ്യാപാരം കഴിഞ്ഞ മാസം 1,43,075 യൂണിറ്റുകള്‍
- മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം കുറഞ്ഞു
മാരുതി സുസുക്കി ഇന്ത്യ ഓഗസ്റ്റിലെ മൊത്തം വില്‍പ്പനയില്‍ 4 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,81,782 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 1,89,082 യൂണിറ്റുകള്‍ അയച്ചതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു.
മൊത്തം ആഭ്യന്തര യാത്രാ വാഹന മൊത്തവ്യാപാരം കഴിഞ്ഞ മാസം 1,43,075 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇത് 1,56,114 യൂണിറ്റായിരുന്നു. ഇത് 8 ശതമാനം ഇടിഞ്ഞു.
ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം 10,648 യൂണിറ്റായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 12,209 യൂണിറ്റായിരുന്നു.
ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 58,051 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 72,451 യൂണിറ്റായിരുന്നു.
ഗ്രാന്‍ഡ് വിറ്റാര, ബ്രെസ്സ, എര്‍ട്ടിഗ, ഇന്‍വിക്റ്റോ, ഫ്രോങ്ക്സ്, എക്സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം 58,746 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇതിലും ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇക്കോയുടെ വില്‍പ്പന 11,859 യൂണിറ്റായിരുന്നു. കഴിഞ്ഞമാസം ഇത്
10,985 യൂണിറ്റായി കുറഞ്ഞു. അതേസമയം ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ സൂപ്പര്‍ കാരിയുടെ വില്‍പ്പന 2,564 യൂണിറ്റില്‍ നിന്ന് 2,495 യൂണിറ്റായി.
എംഎസ്‌ഐയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 24,614 യൂണിറ്റില്‍ നിന്ന് 26,003 യൂണിറ്റായി ഉയര്‍ന്നു.