image

17 Feb 2024 12:08 PM

Automobile

സൗരോർജ്ജത്തിന്റെ കരുത്തിൽ ഗ്രിഡ്-സ്വതന്ത്ര ഇവി ചാർജിങ് സ്റ്റേഷനുകൾ

MyFin Desk

MG Motors-Batx Energies Introduces Grid-Independent Solar EV Charging Station
X

Summary

  • ഇ വി വാഹനങ്ങളുടെ വെല്ലുവിളികൾ അകലുന്നു
  • ഇനി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് സ്റ്റേഷനുകൾ
  • പ്രതിദിനം ഏകദേശം 40kWh വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും


ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ട്ടിച്ചു കൊണ്ട് എം ജി മോട്ടോർസ്, ബാറ്റ്ക്സ് എനർജീസ് ആയും സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഗ്രിഡ്-സ്വതന്ത്ര സൗരോർജ്ജ ഇവി ചാർജിങ് സ്റ്റേഷൻ അവതരിപ്പിച്ചു. പരമ്പരാഗത വൈദ്യുതിയെ ആശ്രയിക്കാതെ പ്രവർത്തിക്കുന്ന ഈ ചാർജ്ജിംഗ് സ്റ്റേഷൻ സൗരോർജ്ജം ഉപയോഗിച്ചാണ് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നത്.

ഇന്ത്യയിൽ ഇതുവരെ, ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കാന്‍ കഴിയാതിരുന്നതിന്റെ ഒരു പ്രധാന കാരണം ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അപര്യാപ്തതയായിരുന്നു. യാത്രയ്ക്കിടെ വാഹനത്തിന് ചാര്‍ജ്ജ് തീരുമെന്ന ആശങ്ക പലരെയും വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇല്ലാത്തതും നിലവിലുള്ള സ്റ്റേഷനുകൾ വൈദ്യുതിയെ ആശ്രയിക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍, ബാറ്റ്‌ക്സ് എനര്‍ജികളുടെ സൗരോര്‍ജ്ജ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വരുന്നതോടെ ഈ ആശങ്കകള്‍ ഇല്ലാതാകും.

വിദൂരപ്രദേശങ്ങളിലും ഗ്രാമങ്ങളിൽ പോലും ഇവികൾ സുഗമമായി ഉപയോഗിക്കാനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു. ഇതിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന രംഗം വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. ഗ്രിഡിൽ നിന്ന് വൈദ്യുതി ഉപയോഗിക്കാതെ സൗരോർജ്ജം നൽകി ഇവികൾ ചാർജ് ചെയ്യുന്ന ആദ്യത്തെ കമ്പനിയാണ് വിദേശത്തുള്ള ബാറ്റ്എക്‌സ് എനർജീസ്.

"ഇത് സുസ്ഥിര മൊബിലിറ്റി, നവീകരണവും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും കാണിക്കുന്നു," -സോളാർ ഇവി ചാർജിങ് സ്റ്റേഷനുകളെ കുറിച്ച് എംജി മോട്ടോർ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗൗരവ് ഗുപ്ത പറയുന്നു.

6.6 കിലോവാട്ട് സൗരോർജ്ജ ഉത്പാദന ശേഷിയും 20 കിലോവാട്ട് മുതൽ 100 കിലോവാട്ട് വരെ വർദ്ധിപ്പിക്കാവുന്ന രീതിയിലും ഈ ചാർജിങ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് ഇലക്ട്രിക് കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് നൽകാൻ കഴിയും. ഇതിന്റെ ആദ്യ മാതൃക ഡൽഹി ഐഐടിയിൽ നടന്ന ചടങ്ങിൽ 2024 ഫെബ്രുവരി 8 ന് ഉദ്ഘാടനം ചെയ്തിരുന്നു.

പരമ്പരാഗത ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ബാറ്റ്എക്‌സ് എനർജീസിൻ്റെ സംവിധാനം ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നില്ല. പകരം, സോളാർ പാനലുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്ന സെക്കൻഡ് ലൈഫ് ബാറ്ററി സ്റ്റോറേജ് സിസ്റ്റം ഉപയോഗിക്കുന്നു. സെക്കൻഡ് ലൈഫ് ബാറ്ററി സ്റ്റോറേജ് സിസ്റ്റം 20kWh മുതൽ 100kWh വരെ പവർ നൽകുന്നു കൂടാതെ 6.6kW സോളാർ പവർ പിന്തുണയ്ക്കുന്നു. ബാറ്റ്എക്‌സ് എനർജിസിൻ്റെ ഓഫ് ഗ്രിഡ് സോളാർ ഇ വി ചാർജിംഗ് സ്റ്റേഷനുകൾക്ക് പ്രതിദിനം ഏകദേശം 40kWh വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.