image

5 Dec 2024 8:23 AM GMT

Automobile

ജനുവരിമുതല്‍ ഹ്യുണ്ടായ് വാഹനവില ഉയര്‍ത്തും

MyFin Desk

hyundai to increase vehicle prices
X

Summary

  • വില വര്‍ധനവ് 25000 രൂപ വരെ ആയിരിക്കും
  • ഇന്‍പുട്ട് ചെലവ് തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം


ജനുവരി 1 മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം തങ്ങളുടെ വാഹനങ്ങളുടെ വില 25,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്.

ഇന്‍പുട്ട് ചെലവിലെ വര്‍ധനവ്, പ്രതികൂലമായ വിനിമയ നിരക്ക്, ലോജിസ്റ്റിക്‌സ് ചെലവിലെ ഉയര്‍ച്ച എന്നിവ കാരണമാണ് വില പുതുക്കല്‍ ആവശ്യമായി വന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) പ്രസ്താവനയില്‍ പറഞ്ഞു.

'ഇന്‍പുട്ട് ചെലവ് തുടര്‍ച്ചയായി ഉയര്‍ന്നതോടെ, ഈ വര്‍ധനയുടെ ഒരു ഭാഗം ചെറിയ ഹ്യുണ്ടായ് ഹോള്‍-ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഈ വില വര്‍ധന എല്ലാ മോഡലുകളിലും നടത്തുമെന്നും അതിന്റെവ്യാപ്തി 25000 രൂപ വരെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025ലെ എല്ലാ മോഡലുകളെയും വില വര്‍ധനവ് ബാധിക്കും. 'ഞങ്ങളുടെ ഉപഭോക്താക്കളില്‍ കുറഞ്ഞ സ്വാധീനം ഉറപ്പാക്കിക്കൊണ്ട്, സാധ്യമായ പരിധിവരെ വര്‍ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കാന്‍' കമ്പനി എപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് ഗാര്‍ഗ് പറഞ്ഞു.

നിലവില്‍ ഗ്രാന്‍ഡ് i10 NIOS-ന് 5.92 ലക്ഷം രൂപയ്ക്കും ഇലക്ട്രിക് വാഹനമായ IONIQ 5ന് 46.05 ലക്ഷം രൂപയ്ക്കും ഇടയില്‍ വിലയുള്ള നിരവധി വാഹനങ്ങള്‍ HMIL വില്‍ക്കുന്നു.