image

25 Sept 2023 11:09 AM

Automobile

ഡീസല്‍ ബസ്സുകളെ മറന്നേക്കൂ; ഹൈഡ്രജന്‍ ഇന്ധനമാക്കിയ ബസ് നിരത്തിലിറക്കി

MyFin Desk

hydrogen fueled bus launched
X

Summary

  • ഈ വര്‍ഷം അവസാനത്തോടെ 15 ഗ്രീന്‍ ഹൈഡ്രജന്‍ ബസ്സുകള്‍ കൂടി നിരത്തിലിറക്കും
  • 15 ഫ്യുവല്‍ സെല്‍ ബസ്സുകളുടെ പരീക്ഷണ ഓട്ടം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചു


ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഓടുന്ന രാജ്യത്തെ ആദ്യ ബസ് സെപ്റ്റംബര്‍ 25ന് ഡല്‍ഹിയില്‍ കേന്ദ്ര പെട്രോളിയം, നാച്വറല്‍ ഗ്യാസ് വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഈ വര്‍ഷം അവസാനത്തോടെ 15 ഗ്രീന്‍ ഹൈഡ്രജന്‍ ബസ്സുകള്‍ കൂടി നിരത്തിലിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ധനം വീണ്ടും നിറയ്ക്കാന്‍ (റീഫില്‍) കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസ് പുറത്തിറക്കാനുള്ള പദ്ധതി ടാറ്റ മോട്ടോഴ്‌സുമായി സഹകരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് (ഐഒസിഎല്‍) നടപ്പിലാക്കുന്നത്.

ഡല്‍ഹി, ഹരിയാന, യുപി എന്നിങ്ങനെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 15 ഫ്യുവല്‍ സെല്‍ ബസ്സുകളുടെ പരീക്ഷണ ഓട്ടം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത പദ്ധതിക്കും രൂപം നല്‍കി കഴിഞ്ഞു.

ഹൈഡ്രജന്റെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ ആഗോള ചാമ്പന്യനാകുമെന്നും ഗ്രീന്‍ ഹൈഡ്രജന്റെ കേന്ദ്രമായി ഉയര്‍ന്നുവരുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ഹൈഡ്രജന്റെ ആഗോള ഡിമാന്‍ഡ് 2050-ഓടെ നാല് മുതല്‍ ഏഴ് മടങ്ങ് വര്‍ധിച്ച് 500-800 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡ് നാലിരട്ടിയായി വര്‍ദ്ധിക്കുമെന്നും കരുതുന്നു. ഇപ്പോഴുള്ള ഡിമാന്‍ഡ് 6 ദശലക്ഷം ടണ്ണാണ്. ഇതില്‍ നിന്നാണ് 2050-ഓടെ 25-28 ദശലക്ഷം ടണ്ണായി വര്‍ദ്ധിക്കുമെന്നു കരുതുന്നത്.