8 Dec 2023 4:31 AM GMT
Summary
വര്‍ഷങ്ങളായി ഇലക്ട്രിക് പതിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഹോണ്ട
ഹോണ്ടയുടെ ഏറ്റവും കൂടുതല്‍ ജനകീയമായ സ്‌കൂട്ടറാണ് ആക്ടിവ. 2024 ജനുവരി 9-ന് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാന്‍ പോവുകയാണു ഹോണ്ട.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2024-ലായിരിക്കും ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുകയെന്നാണു സൂചന.
വര്‍ഷങ്ങളായി ഇലക്ട്രിക് പതിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഹോണ്ട. ഒടുവില്‍ 2024-ല്‍ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് ഹോണ്ട. 2030-ഓടെ 30 ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട.
നിലവില്‍, ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ആക്ടിവയുടെ ചില ഡിസൈന്‍ ഘടകങ്ങള്‍ ഇലക്ട്രിക് പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.