image

3 Dec 2023 11:18 AM GMT

Automobile

ജനുവരി മുതല്‍ ഹോണ്ട കാറുകള്‍ക്ക് വിലയേറും

MyFin Desk

honda cars will increase in price from january
X

Summary

  • ടാറ്റ മോട്ടോഴ്‌സും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും വിലവര്‍ധന പരിഗണിക്കുന്നു
  • മറ്റുവാഹന നിര്‍മാതാക്കളും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്


ജനുവരി മുതൽ തങ്ങളുടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഹോണ്ട കാർസ് ഇന്ത്യ പദ്ധതിയിടുന്നു. ഇൻപുട്ട് ചെലവുകളിലുണ്ടായ വര്‍ധനയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് ഇതെന്ന് ഹോണ്ട കാർസ് ഇന്ത്യ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) കുനാൽ ബെൽ പറഞ്ഞു.

എലിവേറ്റ്, സിറ്റി, അമേസ് എന്നീ മൂന്ന് മോഡലുകളാണ് ജപ്പാന്‍ ആസ്ഥാനമായ കമ്പനി ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

"ഓരോ മോഡലിനും എത്ര വില ഉയര്‍ത്തണമെന്നക് ഈ മാസം അവസാനത്തോടെ തീരുമാനിക്കും.ഞങ്ങളുടെ പുതിയ മോഡൽ എലിവേറ്റിന് വളരെ വിപണിയിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. ഈ മോഡലിന്‍ഫെ പ്രാരംഭ വില ഡിസംബർ അവസാനം വരെ സാധുവായിരിക്കും. 2024 ജനുവരി മുതൽ വില പരിഷ്കരിക്കും," അദ്ദേഹം കുറിച്ചു.

മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി ഇന്ത്യ എന്നിവയും 2024 ജനുവരിയിൽ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള പണപ്പെരുപ്പവും ചരക്കുകളുടെ നിരക്ക് വര്‍ധന മൂലമുണ്ടാകുന്ന ചെലവ് സമ്മർദ്ദവും ഉൾപ്പെടെയുള്ള കാരണങ്ങളാണ് വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, ടാറ്റ മോട്ടോഴ്‌സും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും ജനുവരി മുതൽ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു.