image

29 Jan 2025 8:44 AM GMT

Automobile

മാരുതി സുസുക്കിയെ വീണ്ടും ഹിസാഷി ടക്കൂച്ചി നയിക്കും

MyFin Desk

മാരുതി സുസുക്കിയെ വീണ്ടും ഹിസാഷി ടക്കൂച്ചി നയിക്കും
X

Summary

  • ഏപ്രില്‍ ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം
  • ഇത് രണ്ടാം തവണയാണ് അദ്ദേഹം മാരുതി സുസുക്കിയുടെ സിഇഒ ആകുന്നത്


മാരുതി സുസുക്കിയെ നയിക്കാന്‍ വീണ്ടും ഹിസാഷി ടക്കൂച്ചി. 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്ന് വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിച്ചു.

ജനുവരി 29 ന് നടന്ന ബോര്‍ഡ് മീറ്റിംഗില്‍ 2028 മാര്‍ച്ച് 31 വരെ മൂന്ന് വര്‍ഷത്തേക്ക് എംഡിയും സിഇഒയുമായി ടക്കൂച്ചിയെ നിയമിക്കുന്നതിന് അംഗീകാരം നല്‍കിയതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

2022 മാര്‍ച്ച് 31-ന് കാലാവധി പൂര്‍ത്തിയായ കെനിച്ചി അയുകാവയ്ക്കുശേഷമാണ് ടക്കൂച്ചി എംഡി ആയത്. 2019 ജൂലൈ മുതല്‍ മാരുതി സുസുക്കിയുടെ ബോര്‍ഡില്‍ അംഗമായിരുന്നു അദ്ദേഹം. 2021 ഏപ്രില്‍ മുതല്‍ ടേക്കൂച്ചി ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്നു (കൊമേഴ്സ്യല്‍).

1986-ല്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനില്‍ (എസ്എംസി) ചേര്‍ന്ന

ടക്കൂച്ചി എസ്എംസിയിലെയും വിദേശ വിപണികളിലെയും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്പത്തുള്ളയാളാണ്.