14 Feb 2024 6:59 AM GMT
Summary
- 1,99,000 രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്
- മാര്‍ച്ച് 15 നുള്ളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വില വരുന്ന അക്‌സസറീസ് ഉള്‍പ്പെടുന്ന ഒരു കിറ്റ് സമ്മാനമായി നല്‍കും
- ഏപ്രില്‍ മുതല്‍ ഡെലിവറി ആരംഭിക്കും
ഹീറോ മാവ്‌റിക് ബുക്കിംഗ് ആരംഭിച്ചു.ഹീറോ ഏറ്റവും പുതിയതായി വിപണിയിലെത്തിച്ച മാവ്‌റിക്കിന്റെ ബുക്കിംഗ് ഹീറോയുടെ ഔട്ട്‌ലെറ്റിലൂടെയോ വെബ്‌സൈറ്റ് വഴിയോ നടത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്.
ബേസ്, മിഡ്, ടോപ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാവുക.
1,99,000 രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 2,24,000 രൂപയാണ് എക്‌സ് ഷോറൂം വില.
മാര്‍ച്ച് 15 നുള്ളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വില വരുന്ന അക്‌സസറീസ് ഉള്‍പ്പെടുന്ന ഒരു കിറ്റ് സമ്മാനമായി നല്‍കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.
ജനുവരി 24 ന് ജയ്പൂരില്‍ വച്ചാണ് ഹീറോ മാവ്‌റിക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്.