image

16 Nov 2023 10:10 AM GMT

Automobile

എക്കാലത്തെയും ഉയര്‍ന്ന ഉത്സവകാല വില്‍പ്പനയുമായി ഹീറോ മോട്ടോകോര്‍പ്പ്

MyFin Desk

hero motocorp posts highest ever festive sales
X

രാജ്യത്തെ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ഉത്സവ വില്‍പ്പന രേഖപ്പെടുത്തി. 32 ദിവസത്തെ ഉത്സവ കാലയളവില്‍ 14 ലക്ഷത്തിലധികം യൂണിറ്റുകളാണ് റീട്ടെയില്‍ വില്‍പ്പന നടത്തിയത്.

ഗ്രാമീണ വിപണികളിലെ ശക്തമായ ഡിമാന്‍ഡും പ്രധാന നഗര കേന്ദ്രങ്ങളിലെ സ്ഥിരമായ റീട്ടെയില്‍ ഓഫ് ടേക്കും കാരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനി 19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ 2019 ലെ ഉത്സവ കാലയളവില്‍ രേഖപ്പെടുത്തിയ 12.7 ലക്ഷം യൂണിറ്റുകളെ മറികടന്നതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

'' ശക്തമായ ബ്രാന്‍ഡുകളുടെ പോര്‍ട്ട്ഫോളിയോ, വിതരണ സ്‌കെയില്‍, പുതിയ ലോഞ്ചുകള്‍ എന്നിവ വളര്‍ച്ചയെ സഹായിച്ചു. ഗ്രാമീണമേഖല വളര്‍ച്ചയിലേക്ക് തിരിച്ചുവരുന്നു എന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ് ഉത്സവകാലം. ഇത് രാജ്യത്തിന് പൊതുവെയും ഇരുചക്രവാഹന വ്യവസായത്തിന് പ്രത്യേകിച്ചും ശുഭസൂചനയാണ് നല്‍കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.

പുതിയ മോഡലുകള്‍, ആകര്‍ഷകമായ സ്‌കീമുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹീറോ ഗിഫ്റ്റിന്റെ രണ്ടാം പതിപ്പ് ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. മെഗാ കാമ്പെയ്നിന്റെ ഭാഗമായി ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും കുറഞ്ഞ പലിശ നിരക്കുംഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.

സെന്‍ട്രല്‍, നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് സോണുകളില്‍ ഇരട്ട അക്ക വളര്‍ച്ചയോടെ വിപണിയിലുടനീളം ശക്തമായ സാന്നിധ്യം കമ്പനി തെളിയിച്ചു. ഗ്രാമീണ വിപണികളിലെ ഉപഭോക്തൃ ഡിമാന്‍ഡ്, പ്രധാന നഗര കേന്ദ്രങ്ങളിലെ പോസിറ്റീവ് വികാരത്തിന് പുറമേ, റെക്കോഡ് റീട്ടെയില്‍ വില്‍പ്പനയ്ക്ക് കാരണമായി.