30 Aug 2023 5:40 AM GMT
Summary
- ബുക്കിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും
- സ്പോര്‍ട്സ് ലൂക്കിലുള്ള കരിഷ്മ എക്സ്എംആര്‍ 210 കാഴ്ചയില്‍ വളരെ ആകര്‍ഷകമാണ്
രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ് കരിഷ്മ എക്സ്എംആര്‍ 210 ഇന്ത്യന്‍ വിപണിയിലെത്തിച്ചു. നാലു വര്‍ഷത്തിനു ശേഷമാണ് ഈ മോട്ടോര്‍ സൈക്കിള്‍ നിരത്തിലേക്ക് എത്തുന്നത്,
2003-ല്‍ പുറത്തിറക്കിയ കരിഷ്മയുടെ ഉത്പാദനം 2019-ല്‍ ഹീറോ അവസാനിപ്പിക്കുകയായിരുന്നു.
ഹീറോ കരിഷ്മ വില
പരിഷ്‌കരിച്ച രൂപത്തിലെത്തുന്ന കരിഷ്മയുടെ ബുക്കിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. ഡല്‍ഹി എക്സ് ഷോറും 1,72,900 രൂപലക്ഷം രൂപയാണ്. ഉല്‍പ്പന്നം ആദ്യമായി ഇറക്കുമ്പോഴുള്ള വിലയാണിത്. താമസിയാതെ യൂണിറ്റിന് 15000 രൂപ വര്‍ധിപ്പിക്കുമെന്നാണ് സൂചന.
രൂപകല്‍പ്പന
സ്പോര്‍ട്സ് ലൂക്കിലുള്ള കരിഷ്മ എക്സ്എംആര്‍ 210 കാഴ്ചയില്‍ വളരെ ആകര്‍ഷകവും മൃദുവുമാണ്. എന്നാല്‍ ഷാര്‍പ്പായ എല്‍ഇഡി ഹെഡ് ലാമ്പ് ഓടുന്ന സമയത്തെ ലൈറ്റുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇന്‍ഡിക്കേറ്റര്‍, പുറകിലെ ലൈറ്റ് തുടങ്ങിയവയ്ക്കും എല്‍ഇഡി ടച്ച് നല്‍കിയിട്ടുണ്ട്. ഏറോ ഡൈനാമിക് ക്ഷമതയ്ക്കു സഹായകമായ ഇന്ധന ടാങ്കാണ് ഇതിനു നല്‍കിയിട്ടുള്ളത്. മഞ്ഞ, മാറ്റ്, ചുവപ്പ്, ഫാന്റം ബ്ളാക്ക് എന്നീ നിറങ്ങളില്‍ കരിഷ്മ എക്സ്എം ആര്‍ ലഭ്യമാക്കിയിരിക്കുന്നു.
എന്‍ജിന്‍
പുതിയതായി വികസിപ്പിച്ചെടുത്ത 210 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. സിക്സ് സ്പീഡ് ഗിയര്‍ ബോക്സ് മാക്സിമം ടോര്‍ക് 20.4 എന്‍എം. യാത്ര സുഖകരമാക്കുന്ന വിധത്തിലുള്ള ബ്രേക്കും സസ്പെന്‍ഷനും ലഭ്യമാക്കിയിരിക്കുന്നു. മുന്നിലും പുറകിലും ഡിസ്‌ക് ബ്രേക് നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസ് ലഭ്യമാക്കിയിട്ടുള്ള ആദ്യ ഹീറോ ബൈക്കാണ്.
മത്സരത്തിലുള്ളത്
യമഹ ആര്‍ 15 വിഎ, സുസുക്കി ഗിക്സര്‍ എസ്എഫ് 250, ബജാജ് പള്‍സര്‍ 200, കെടിഎം ആര്‍ 200 തുടങ്ങിയ മോഡലുകളെയായിരിക്കും കരിസ്മ എക്സ്എംആര്‍ 210 വിപണിയില്‍ നേരിടേണ്ടി വരിക.