image

23 Jan 2024 10:29 AM GMT

Automobile

പ്രീമിയം സെഗ്മെന്റില്‍ തുറുപ്പ്ചീട്ടുമായി ഹീറോ: മാവ്‌റിക്ക് 440 ഇന്ത്യയില്‍ അവതരിപ്പിച്ചു

MyFin Desk

hero trumps premium segment, maverick 440 launched in india
X

Summary

  • ബുക്കിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും
  • ഏപ്രില്‍ മുതല്‍ ഡെലിവറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്
  • 440 സിസി ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ഹീറോ മാവ്‌റിക്ക് 440-ലുള്ളത്


ഹീറോ-ഹാര്‍ലി കുടുംബത്തില്‍ നിന്ന് രണ്ടാമത്തെ മോഡലായ മാവ്‌റിക്ക് 440-നെ ഇന്ത്യയില്‍ ജനുവരി 23 ന് അവതരിപ്പിച്ചു. ജയ്പൂരില്‍ നടക്കുന്ന ഹീറോ വേള്‍ഡ് 2024 എന്ന ചടങ്ങിലാണ് മാവ്‌റിക്ക് 440-നെ അവതരിപ്പിച്ചത്.

ബുക്കിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. ഏപ്രില്‍ മുതല്‍ ഡെലിവറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഹാര്‍ലി ഡേവിഡ്‌സണ്‍-ഹീറോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ മോഡലായ 440 എക്‌സിന് കരുത്ത് പകരുന്ന അതേ 440 സിസി ഓയില്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഹീറോ മാവ്‌റിക്ക് 440-ലുമുള്ളത്.

27 ബിഎച്ച്പി കരുത്തില്‍ 38 എന്‍എം ടോര്‍ക്ക് വരെ എന്‍ജിന് ഉല്‍പ്പാദിപ്പിക്കാനാകും.

മസ്‌കുലര്‍ സ്റ്റൈലിംഗോടു കൂടിയ മാവ്‌റിക്കിന് ബള്‍ബസ് ഫ്യുവല്‍ ടാങ്ക്, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള റൗണ്ട് ഹെഡ്‌ലാമ്പ് എന്നിവയുണ്ട്.

ഫോര്‍ക്ക് ശൈലിയുള്ള അലോയ് വീലുകളും ബൈക്കിന് ആകര്‍ഷണീയമാക്കുന്നു. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് ബൈക്കിനുള്ളത്.