image

29 Nov 2024 9:44 AM GMT

Automobile

ഇവി നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍

MyFin Desk

government to promote ev manufacturing
X

Summary

  • കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹന ഇന്‍സെന്റീവുകള്‍ വിപുലീകരിക്കാന്‍ സാധ്യത
  • ഇന്ത്യയുടെ ഇവി നയത്തിന് ഇപ്പോഴും അന്തിമരൂപം കൈവന്നിട്ടില്ല


രാജ്യത്ത് പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറുള്ള വാഹന നിര്‍മ്മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തില്ലെന്ന് സൂചന. അതോടൊപ്പം കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹന ഇന്‍സെന്റീവുകള്‍ വിപുലീകരിക്കാന്‍ സാധ്യതയുമുണ്ട്. ഇന്ത്യയുടെ ഇവി നയത്തിന് ഇപ്പോഴും അന്തിമരൂപം കൈവന്നിട്ടില്ലാത്തതിനാല്‍ സാധ്യതകള്‍ വളരെയേറെയാണ്.

ഇന്ത്യയുടെ ഇവി നയം, വിപണിയില്‍ പ്രവേശിക്കുന്നതിനും പ്രാദേശികമായി നിര്‍മ്മിക്കുന്നതിനും ടെസ്ലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ആദ്യം രൂപകല്‍പ്പന ചെയ്ത് തുടങ്ങിയതെങ്കിലും യുഎസ് വാഹന നിര്‍മ്മാതാവ് ഈ വര്‍ഷമാദ്യം ആ പദ്ധതികളില്‍ നിന്ന് പിന്മാറിയിരുന്നു.

മറ്റ് വിദേശ വാഹന നിര്‍മ്മാതാക്കള്‍ നിലവിലുള്ളതും പുതിയതുമായ ഫാക്ടറികളില്‍ ഇന്ത്യയില്‍ ഇവി നിര്‍മ്മിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നയത്തിലെ മാറ്റങ്ങള്‍ ടൊയോട്ട, ഹ്യുണ്ടായ് എന്നിവയില്‍ നിന്നുള്ള ഇവി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാര്‍ച്ചില്‍ പ്രഖ്യാപിച്ച നയമനുസരിച്ച്, 50 ശതമാനം ഘടകങ്ങളും പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ ഇവികള്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന ഒരു വാഹന നിര്‍മ്മാതാവിന് ഇറക്കുമതി നികുതിയില്‍ വലിയ കുറവിന് അര്‍ഹതയുണ്ട്. ഇത് 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയുന്നു. പ്രതിവര്‍ഷം 8,000 ഇലക്ട്രിക് കാറുകള്‍ വരെ.

നിലവില്‍ ഗ്യാസോലിന്‍ എഞ്ചിന്‍, ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുന്ന നിലവിലുള്ള ഫാക്ടറികളിലെ ഇവി നിക്ഷേപവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എന്നിരുന്നാലും, ഇലക്ട്രിക് മോഡലുകള്‍ ഒരു പ്രത്യേക പ്രൊഡക്ഷന്‍ ലൈനില്‍ നിര്‍മ്മിക്കുകയും പ്രാദേശിക ഉറവിട മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണ്ടതാണ്.