image

30 Dec 2023 5:30 AM GMT

Automobile

മാരുതി മുതൽ ടാറ്റ വരെ: അടുത്ത വർഷം 14 വാഹനങ്ങൾക്ക് വില ഉയരും

MyFin Desk

മാരുതി മുതൽ ടാറ്റ വരെ: അടുത്ത വർഷം 14 വാഹനങ്ങൾക്ക് വില ഉയരും
X

Summary

  • മുൻനിര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ ആലോചിക്കുന്നു
  • ഏപ്രിലിൽ മാരുതി സുസുക്കി വാഹന വില 0.8 ശതമാനം വർധിപ്പിച്ചിരുന്നു
  • ജനുവരി മുതൽ വാഹനങ്ങളുടെ വില 2% വരെ വർധിപ്പിക്കുമെന്ന് ഔഡി


മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി ഇന്ത്യ, ഹ്യൂണ്ടായ് കാർസ് ഇന്ത്യ, എംജി മോട്ടോഴ്‌സ് തുടങ്ങിയ മുൻനിര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ ആലോചിക്കുന്നു.

മാരുതി സുസുക്കി

ഈ വർഷം ഏപ്രിലിൽ മാരുതി സുസുക്കി ഇന്ത്യ വാഹന വില 0.8 ശതമാനം വർധിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം 2.4% വിലവർദ്ധനവ് വരുത്തി.

കഴിഞ്ഞ 3-4 മാസങ്ങളിൽ സ്റ്റീൽ വിലയിൽ വർധനയുണ്ടായിട്ടുണ്ട്. മൊത്തം വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ 38% സ്റ്റീലാണ്. ചരക്ക് വിലയുടെ ചാഞ്ചാട്ടം ഞങ്ങളുടെ ചെലവുകളിൽ വരുത്തുന്ന മാറ്റത്തിന് ആനുപാതികമായി വില വർദ്ധനവ് ,നടപ്പാക്കാനാണ് സ്രമിക്കുന്നത്, മാരുതി സുസുക്കിയുടെ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ഒരു അഭിമുഖത്തിൽ പറഞ്ഞു,

ടാറ്റ മോട്ടോഴ്സ്

പാസഞ്ചർ വാഹനങ്ങളുടെയും ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോയുടെയും ആസൂത്രിത വർധനയ്‌ക്കൊപ്പം 2024 ജനുവരിയിൽ വില വർദ്ധനയും ടാറ്റ മോട്ടോഴ്‌സ് പരിഗണിക്കുന്നുണ്ട്. വരും വർഷത്തിൽ പ്രതീക്ഷിക്കുന്ന വില വർദ്ധനവിന്റെ ശതമാനം എത്രയെന്ന് പ്രമുഖ വാഹന നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല.

ഓഡി ഇന്ത്യ

ഇൻപുട്ടും പ്രവർത്തന ചെലവും വർധിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ ഇന്ത്യയിലെ വാഹനങ്ങളുടെ വില 2% വരെ വർധിപ്പിക്കുമെന്ന് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി നേരത്തെ അറിയിച്ചിരുന്നു. വില വർധന 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

വർദ്ധിച്ചുവരുന്ന വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇൻപുട്ടും പ്രവർത്തനച്ചെലവും കാരണം, ബ്രാൻഡിന്റെ പ്രീമിയം വിലനിലവാരം നിലനിർത്തിക്കൊണ്ട് ഞങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം ഞങ്ങൾ വില തിരുത്തൽ വരുത്തി,ഓഡി ഇന്ത്യാ മേധാവി ബൽബീർ സിംഗ് ധില്ലൺ പ്രസ്താവനയിൽ പറഞ്ഞു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്രയും തങ്ങളുടെ വാഹനങ്ങളുടെ വില അടുത്ത വർഷത്തിൽ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, വിലക്കയറ്റത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കമ്പനി നൽകുന്നില്ല, പണപ്പെരുപ്പം മൂലമുള്ള ചെലവുകൾ വർധിച്ചതാണ് വിലവർദ്ധനവിന് കാരണമായതെന്ന് കാർ & ബൈക്ക് റിപ്പോർട്ട് ചെയ്തു.