image

3 Jan 2025 11:18 AM GMT

Automobile

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ വില്‍പ്പന ഇടിഞ്ഞു

MyFin Desk

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ വില്‍പ്പന ഇടിഞ്ഞു
X

Summary

  • ഡിസംബറില്‍ വാഹന വില്‍പ്പന 18ശതമാനമാണ് ഇടിഞ്ഞത്
  • ആകെ 2,036 യൂണിറ്റുകളാണ് വിറ്റുപോയത്
  • 2023 ഡിസംബറില്‍ കമ്പനി 2,485 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു


പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കളായ ഫോഴ്സ് മോട്ടോഴ്സിന്റെ വില്‍പ്പന ഇടിഞ്ഞു. നവംബറില്‍ വാഹന വില്‍പ്പന 18 ശതമാനം ഇടിഞ്ഞ് 2,036 യൂണിറ്റിലെത്തിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം 2023 ഡിസംബറില്‍ കമ്പനി 2,485 വാഹനങ്ങള്‍ വിറ്റഴിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.

മൊത്തം വില്‍പ്പനയില്‍ ചെറുതും ഹെവിഅല്ലാത്തുമായ വാണിജ്യ വാഹനങ്ങളും യൂട്ടിലിറ്റി, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും ഉള്‍പ്പെടുന്നു. അവലോകന മാസത്തില്‍ ആഭ്യന്തര വില്‍പ്പന 1,985 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 2,159 വാഹനങ്ങളില്‍ നിന്ന് 8.06 ശതമാനം ഇടിവ്. കയറ്റുമതി 2024 ഡിസംബറില്‍ 326 യൂണിറ്റുകളില്‍ നിന്ന് 51 യൂണിറ്റുകളായി 84.35 ശതമാനം ഇടിഞ്ഞു.