image

15 April 2025 11:23 AM

Automobile

രാജ്യത്തെ ഇവി രജിസ്‌ട്രേഷനില്‍ 17 ശതമാനം വര്‍ധന

MyFin Desk

ev registrations in the country increase by 17 percent
X

Summary

  • 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.68 ദശലക്ഷം യൂണിറ്റ് ആയിരുന്നു
  • ഇലക്ട്രിക് പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ ഒരു ലക്ഷം യൂണിറ്റ് കടന്നു


കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷന്‍ 17 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍. വിവിധ സര്‍ക്കാര്‍ ഇടപെടലുകളും പുതിയ മോഡല്‍ ലോഞ്ചുകളും വഴി രജിസ്‌ട്രേഷന്‍ 19.7 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.68 മില്യണ്‍ യൂണിറ്റ് ആയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ ഒരു ലക്ഷം യൂണിറ്റ് കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 21 ശതമാനം വര്‍ധിച്ച് 11.5 ലക്ഷം യൂണിറ്റായി. കൂടാതെ, എല്ലാത്തരം ഇ-ത്രീ വീലറുകളുടെയും രജിസ്‌ട്രേഷന്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വര്‍ധിച്ച് ഏകദേശം 7 ലക്ഷം യൂണിറ്റുകളായി.

2024 ഏപ്രില്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെയുള്ള ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റിന്റെ സമീപകാല നയങ്ങള്‍, വിവിധ സ്‌കീമുകള്‍ കൂടാതെ നിരവധി നിര്‍മ്മാതാക്കളുടെ ഇവി ലോഞ്ചുകള്‍ എന്നിവയും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ ആക്കം നല്‍കിയതായി സിയാം പറഞ്ഞു.