image

7 Nov 2023 6:34 AM GMT

Automobile

120 കോടി ഫണ്ട് സമാഹരിച്ച് ഓയ്ലർ മോട്ടോർസ്

MyFin Desk

Euler Motors raises ₹120 crore in Series-C extension round
X

Summary

  • ഡൽഹിയിൽ നിന്നുള്ള ഒരു ഓട്ടോമോട്ടീവ് ടെക് സ്റ്റാർട്ടപ്പാണ് ഓയ്ലർ മോട്ടോഴ്‌സ്.
  • സീരീസ്-സി എക്സ്റ്റൻഷൻ റൗണ്ടിൽ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെൻ്റിൻ്റ (ബിഐഐ) ഫണ്ടു നല്കി
  • വിപുലീകരണ റൗണ്ടിൽ മൊത്തം നിക്ഷേപം 690 കോടി രൂപയായി ഉയരും


ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാണിജ്യ ഇലക്ട്രിക് വാഹന (ഇവി) നിർമാതാക്കളായ ഓയ്ലർ മോട്ടോഴ്സ് 120 കോടി രൂപയുടെ ഫണ്ടിംഗ് റൌണ്ടിൽ സമാഹരിച്ചതായി അറിയിച്ചു. നിലവിലെ നിക്ഷേപകരോടൊപ്പം ധനസമാഹരണ ഫണ്ടിൻ്റെ ഭാഗമായി കമ്പനി വളർച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിക്ഷേപ സ്ഥാപനമായ ഗ്രീൻ ഫ്രോണ്ടിയർ ക്യാപിറ്റലിലും തങ്ങൾ പ്രവേശിച്ചതായി കമ്പനി അറിയിച്ചു.

സീരീസ്-സി എക്സ്റ്റൻഷൻ റൗണ്ടിൽ ബ്രിട്ടീഷ് ഇൻ്റർനാഷണൽ ഇൻവെസ്റ്റ്‌മെൻ്റിൻ്റുമായും (ബിഐഐ) പ്രതിബന്ധത കണ്ടതായും യൂലർ മോട്ടോഴ്‌സ് പ്രസ്താവിച്ചു. കമ്പനിയിൽ ബ്ലൂം വെഞ്ച്വേഴ്‌സുമായി സഹ-നിക്ഷേപം നടത്തുന്ന ഇംപാക്റ്റ് ഇൻവെസ്റ്റ്‌മെൻ്റും യുകെ ഗവൺമെൻ്റിൻ്റെ ഡെവലപ്‌മെൻ്റ് ഫിനാൻസ് സ്ഥാപനവുമാണ് ബിഐഐ.

നിലവിലുള്ള നിക്ഷേപകരായ അഥേര വെഞ്ച്വർ പാർട്‌ണേഴ്‌സ്, ആൾട്ടീരിയ ക്യാപിറ്റൽ, എഡിബി വെഞ്ച്വേഴ്‌സ്, ബ്ലൂം വെഞ്ച്വേഴ്‌സ്, ജിഐസി സിംഗപ്പൂർ, ക്യുആർജി ഹോൾഡിംഗ്‌സ് എന്നിവയും ഈ റൗണ്ടിൽ പങ്കെടുത്തു. അടുത്ത വർഷം, ആവശ്യാനുസരണം ഫണ്ട് സ്വരൂപിക്കാനും, ഉൽപ്പാദനം, സാന്നിധ്യം, സേവനങ്ങൾ എന്നിവ വർദ്ധിപ്പിക്കാനുമുള്ള പദ്ധതി നടപ്പാക്കാനും ആഗോള വിപണിയിലേക്ക് കാഴ്ചവെക്കാനും പദ്ധതിയിടുന്നതായി യൂലർ മോട്ടോഴ്സ് പറഞ്ഞു.

2023 -24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ 40 നഗരങ്ങളിൽ പാൻ ഇന്ത്യ വിപൂലീകരണ സംരംഭത്തിന് കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ റൗണ്ടിൽ സമാഹരിച്ച മൂലധനം ഇതിനായി ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന സീരീസ്-സി എക്സ്റ്റൻഷനിൽ നിന്നും 120 കോടി സമാഹരിച്ചു. വിപുലീകരണ റൗണ്ടിൽ മൊത്തം നിക്ഷേപം 690 കോടി രൂപയായി ഉയരും എന്നും കമ്പനി പറഞ്ഞു. അധിക ഫണ്ട് സമാഹരണം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സേവനവും ചാർജിംഗ് ശൃംഖലയും ശക്തമാക്കാൻ കമ്പനിയെ സഹായിക്കും.

ഞങ്ങളുടെ പുതിയ നിക്ഷേപകരിൽ നിന്നുള്ള താൽപ്പര്യവും ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെൻ്റ്& ഗ്രീൻ ഫ്രോണ്ടിയർ ക്യാപിറ്റലും ഞങ്ങളുടെ നിലവിലുള്ള നിക്ഷേപകരിൽ നിന്നുള്ള തുടർച്ചയായ പിന്തുണയും ഞങ്ങൾ ശരിയായ പാതയിലാണെന്ന വിശ്വാസത്തെ വീണ്ടും ഉറപ്പിക്കുന്നു," യൂലർ മോട്ടോഴ്‌സിൻ്റ് സ്ഥാപകനും സിഇഒയുമായ സൗരവ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ ഇവി വികസനം ത്വരിതപ്പെടുത്തുന്നതിന് യൂലർ മോട്ടോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പ്രത്യേകിച്ച് വാണിജ്യ ചരക്ക് ഗതാഗത വിഭാഗത്തിൽ," ബിഐഐ മാനേജിംഗ് ഡയറക്ടറും ബ്രിട്ടീഷ് ഇൻ്റർനാഷണൽ ഇൻവെസ്റ്റ്‌മെൻ്റിലെ ഇന്ത്യയുടെ തലവനുമായ മാനവ് ബൻസാൽ പറഞ്ഞു.

വാണിജ്യാടിസ്ഥാനത്തിലുള്ള ഇലക്‌ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ന്യൂ ഡൽഹിയിൽ നിന്നുള്ള ഓട്ടോമോട്ടീവ് ടെക് സ്റ്റാർട്ടപ്പാണ് ഓയ്ലർ മോട്ടോഴ്‌സ്.